Flipkart UPI: പേടിഎം പ്രതിസന്ധി മുതലെടുക്കാൻ ഫ്ലിപ്പ്കാർട്ട്!! യുപിഐ സേവനം ആരംഭിച്ചു

Flipkart UPI: ഇനിമുതല്‍ ആമസോണിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിലും യുപിഐ സൗകര്യം ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആപ്പിലോ ആപ്പിന് പുറത്തോ ഉള്ള ഓൺലൈൻ, ഓഫ്‌ലൈൻ ഇടപാടുകൾക്കുള്ളതാണ് ഈ സേവനം. 

Written by - Zee Malayalam News Desk | Last Updated : Mar 4, 2024, 02:59 PM IST
  • രാജ്യത്തുടനീളം ഡിജിറ്റൽ പേയ്‌മെന്‍റുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ പേയ്‌മെന്‍റ് ബാങ്കായ പേടിഎമ്മിന് ആർബിഐ തിരിച്ചടി നൽകിയത്.
Flipkart UPI: പേടിഎം പ്രതിസന്ധി മുതലെടുക്കാൻ ഫ്ലിപ്പ്കാർട്ട്!! യുപിഐ സേവനം ആരംഭിച്ചു

Flipkart UPI: കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഫ്ലിപ്പ്കാർട്ട്!! പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ RBI ഞെട്ടിച്ചപ്പോള്‍  UPI സേവനം ആരംഭിച്ചിരിയ്ക്കുകയാണ് ഫ്ലിപ്പ്കാർട്ട്. 

Also Read:  SSLC Exam 2024: ഇത്തവണത്തെ എസ്എസ്എല്‍സി സോഷ്യൽ സയൻസ്  പരീക്ഷയില്‍ വന്‍ മാറ്റം, കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത്   
  
രാജ്യത്തുടനീളം ഡിജിറ്റൽ പേയ്‌മെന്‍റുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ  പേയ്‌മെന്‍റ് ബാങ്കായ പേടിഎമ്മിന് ആർബിഐ തിരിച്ചടി നൽകിയത്. അതിനിടെ FIU ഇന്ത്യ പേടിഎം പേയ്‌മെന്‍റ്  ബാങ്കിന്‍റെ പ്രശ്‌നങ്ങൾ വർദ്ധിപ്പിച്ചു, ₹ 5.49 കോടി പിഴയാണ് FIU ഇന്ത്യ പേടിഎമ്മിന് ചുമത്തിയത്. ഇതോടെ പേടിഎമ്മിന്‍റെ നിലനില്‍പ്പ്‌ അവതാളത്തിലായിരിയ്ക്കുകയാണ്.

Also Read: Rameshwaram Cafe Blast: രാമേശ്വരം കഫേ സ്‌ഫോടനം, അന്വേഷണം എൻഐഎയ്ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം 
 
ഈ അവസരത്തിലാണ് ഫ്ലിപ്പ്കാർട്ട് യുപിഐ സേവനവുമായി രംഗത്തിറങ്ങുന്നത്. ഇനിമുതല്‍   ആമസോണിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിലും യുപിഐ സൗകര്യം ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആപ്പിലോ ആപ്പിന് പുറത്തോ ഉള്ള ഓൺലൈൻ, ഓഫ്‌ലൈൻ ഇടപാടുകൾക്കുള്ളതാണ് ഈ സേവനം. 

ഈ UPI സേവനങ്ങൾക്കായി ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്പ്കാർട്ട്  സ്വകാര്യമേഖലയിലെ വമ്പനായ ആക്‌സിസ് ബാങ്കുമായി സഹകരിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ സൗകര്യം വഴി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റുകൾ നടത്തുക വളരെ എളുപ്പമാകുമെന്ന്  കമ്പനി അറിയിച്ചു. 
 
ഫ്ലിപ്പ്കാർട്ട്  വളരെക്കാലമായി UPI രംഗത്ത്  കടന്നു കയറാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ആ സമയത്താണ് പേടിഎമ്മിന് ആർബിഐ തിരിച്ചടി നല്‍കിയത്. ഫ്ലിപ്പ്കാർട്ട് ഈ അവസരം വിനിയോഗിക്കുകയായിരുന്നു. 

ഫ്ലിപ്പ്കാർട്ട്  നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായാണ് ഈ സൗകര്യം ആരംഭിച്ചിരിയ്ക്കുന്നത്. ഉപഭോക്താക്കൾക്ക് UPI ഹാൻഡിൽ "@fkaxis" ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ഈ സൗകര്യം വഴി, ഇടപാടുകൾ നടത്തുക, പേയ്‌മെന്‍റുകൾ നടത്തുക തുടങ്ങിയ എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ലഭിക്കും. 

ഫ്ലിപ്പ്കാർട്ടിന് നിലവില്‍  50 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും 1 4 ലക്ഷം വില്‍പ്പനക്കാരുമുണ്ട്. ഫ്ലിപ്പ്കാർട്ട്   UPI ആരംഭിച്ചതോടെ  വ്യാപാരികള്‍ക്കും  ഉപയോക്താക്കള്‍ക്കും ഫ്ലിപ്പ്കാർട്ടിള്‍ UPI ഐഡി സൃഷ്ടിച്ചുകൊണ്ട് ആപ്പ് മാറാതെ തന്നെ പണം അടയ്ക്കാന്‍ സാധിക്കും. 

2019ൽ ആക്‌സിസ് ബാങ്കുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡും ഫ്ലിപ്പ്കാർട്ട്  പുറത്തിറക്കിയിരുന്നു. ആദ്യത്തെ ക്രെഡിറ്റ് കാർഡ് ലോഞ്ചിന് ശേഷം ബാങ്കുമായി നടത്തുന്ന രണ്ടാമത്തെ ഫിൻടെക് ഓഫറാണിത്. 

Flipkartന്‍റെ UPI സൗകര്യം വഴി, നിങ്ങൾക്ക് ഓൺലൈൻ-ഓഫ്‌ലൈൻ പേയ്‌മെന്‍റ് , റീചാർജ്, ബിൽ പേയ്‌മെന്‍റ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭിക്കും. ഈ യുപിഐ സൗകര്യത്തിലൂടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റിന്‍റെ വ്യത്യസ്തമായ അനുഭവം ലഭിക്കും. 

പേടിഎം പ്രതിസന്ധി നേരിടുന്ന സമയത്താണ്  UPI സേവനവുമായി ഫ്ലിപ്പ്കാർട്ട്  വിപണിയില്‍ എത്തുന്നത്‌ എന്നത് ശ്രദ്ധേയമാണ്. പേടിഎമ്മിനെതിരെ RBI കടുത്ത നടപടികള്‍ സ്വീകരിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍  കമ്പനിയുടെ നിലനില്‍പ്പ്തന്നെ അവതാളത്തിലാണ്.  
നിലവിൽ ഫിൻടെക് മേഖലയിൽ നിരവധി കമ്പനികൾ പ്രവേശിച്ചു കഴിഞ്ഞു. PhonePe, Google Pay, Amazon Pay തുടങ്ങി രാജ്യത്തെ നിരവധി കമ്പനികൾ ഈ സൗകര്യങ്ങൾ ഇന്ന് നൽകുന്നുണ്ട്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News