CPM Office Attack: സിപിഎം കാട്ടാക്കട ഓഫീസ് ആക്രമിച്ച കേസ്; 7 പേർ അറസ്റ്റിൽ

CPM Office Attack: ആക്രമണം ഉണ്ടായ കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിൽ മന്ത്രി വി ശിവൻകുട്ടി ചൊവ്വാഴ്ച രാവിലെ 9:30 മണിയോടെ സന്ദർശിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 14, 2024, 11:21 AM IST
  • തിങ്കളാഴ്ച രാത്രി 9.30തോടെയായിരുന്നു ആക്രമണം.
  • ടർഫിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തർക്കവും ഏറ്റുമുട്ടലിനും ശേഷമാണിത്.
  • രാത്രി തന്നെ അക്രമികളെ പൊലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
CPM Office Attack: സിപിഎം കാട്ടാക്കട ഓഫീസ് ആക്രമിച്ച കേസ്; 7 പേർ അറസ്റ്റിൽ

സി.പി.എമ്മിന്റെ കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ ഏഴ് പേ‍ർ അറസ്റ്റിൽ. ഓഫീസിൽ കയറി തിങ്കളാഴ്ച രാത്രി 9.30തോടെയായിരുന്നു ആക്രമണം. കാട്ടക്കോട്  ടർഫിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തർക്കവും ഏറ്റുമുട്ടലിനും ശേഷമാണ് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ കയറി അക്രമം വരെ എത്തിയത്. ടർഫിലെ ഏറ്റുമുട്ടലിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകരെയും രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെയും, ഓഫീസ് ആക്രമണത്തിന് 3 എസ്ഡിപിഐ പ്രവർത്തകരെയും ആണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. 

കൂടാതെ ഓഫീസ് ആക്രമിച്ചതിന് എസ്ഡിപിഐ പ്രവർത്തകരായ തൂങ്ങാംപാറ സ്വദേശി അൽ അമീൻ, പൂവച്ചൽ സ്വദേശി അൽ അമീൻ, കണ്ടല സ്വദേശി മുനീർ എന്നിവരാണ് അറസ്റ്റിൽ ആയത്. ടർഫിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു കൂട്ടർക്കു എതിരെയും പൊലിസ് കേസെടുത്തു. ഇതിൽ എസ്ഡിപിഐ പ്രവർത്തകൻ ഹാജയെ ആക്രമിച്ചതിന്  ഡിവൈഎഫ്ഐ പ്രവർത്തകരായ  അഖിൽ,അമൽ എന്നിവരെയും ഡിവൈഎഫ്ഐ പ്രവർത്തകരെ അക്രമിച്ചതിന് ഹാജാ,നിഷാദ് എന്നിവരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 

ALSO READ: ചേലക്കരയിൽ 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഡിവൈഎഫ്ഐ  പ്രവർത്തകരായ അഖിൽ,അമൽ എന്നിവരെ മുൻപ് മർദ്ദിച്ച കേസിലെ പ്രതി നിഷാദ് തിങ്കളാഴ്ച ടർഫിൽ കളിക്കുന്നു എന്ന് ശ്രദ്ധയിൽപെട്ട അഖീലും, അമലും വിവരം പോലീസിന് കൈമാറി. പോലീസ് എത്തിയതോടെ അവിടെ നിന്ന് ഓടിരക്ഷപ്പെട്ട നിഷാദ് ഉൾപ്പെടെയുള്ളവർ പിന്നീട്  ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചു . തുടർന്ന്  പൊലീസ് എത്തി ഇവരെ ജീപ്പിൽ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ഹാജയേ അന്വേഷിച്ചു എസ്ഡിപിഐ പ്രവര്ത്തകര് ആശുപത്രി വളപ്പിൽ എത്തി ഇവിടെ വച്ചു വീണ്ടും സംഘർഷമായി തുടർന്ന് അശുപത്രിയോട് ചേർന്നുള്ള കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസായ പി .കൃഷ്ണപിള്ള സ്മാരകത്തിന്റെ താഴെ നിലയിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക്  ഇരുപതോളം പേര് കയറി ചിലർ സ്കൂട്ടർ ഒടിച്ചു ഇവിടേക്ക് കയറ്റി ക്യരംസ് കളിച്ചു കൊണ്ടിരുന്ന പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും മേശയും മറ്റും തകർത്തു ആക്രമണം അഴിച്ചു വിടുകയും  കല്ലെറിയുകയും ചെയ്ത ശേഷം സംഘം മടങ്ങി. എസ്ഡിപിഐ നേതാക്കളിൽ ഒരാളുടെ സ്കൂട്ടറും പേഴ്‌സും ഫോട്ടോയും ഉൾപ്പടെ പൊലിസ് ഇവിടെ നിന്നും കണ്ടെത്തി.  

 ഓഫീസ് ആക്രമണത്തിൽ പരുക്കേറ്റ നോളം പേരെ കാട്ടാക്കട ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. രാത്രി 9.30 മുതൽ സംഘർഷാവസ്ഥ നില നിന്ന പ്രദേശത്ത് കാട്ടാക്കട സബ് ഡിവിഷന് കീഴിലെ മുഴുവൻ പോലീസും ക്യാമ്പിൽ നിന്നും സേനയും എത്തി തമ്പടിച്ചു. രാത്രി തന്നെ അക്രമികളെ പൊലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News