Gold Rate Today: കുതിപ്പിനിടെ മാറ്റമില്ലാതെ പൊന്ന്, സ്വര്‍ണവില കുറയുന്നതിന്‍റെ സൂചനയോ?

Gold Rate Today:  സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന്  5,680 രൂപയിലും പവന് 45,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 01:05 PM IST
  • കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കുതിപ്പിന് ശേഷം ഇന്ന് വെള്ളിയാഴ്ച മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവിപണി. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.
Gold Rate Today: കുതിപ്പിനിടെ മാറ്റമില്ലാതെ പൊന്ന്, സ്വര്‍ണവില കുറയുന്നതിന്‍റെ സൂചനയോ?

Gold Rate Today: രാജ്യത്ത് സ്വര്‍ണം വീണ്ടും റെക്കോർഡ് വിലയിലേയ്ക്ക് കുതിയ്ക്കുകയാണ്. ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതോടെ ആർക്കും പിടി കൊടുക്കാതെ കുതിച്ചുയരുകയാണ് രാജ്യത്ത് സ്വര്‍ണവില. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് വ്യാഴാഴ്ച വിപണിയില്‍ രേഖപ്പെടുത്തിയത്. 

Also Read:  Lunar Eclipse Effect on Zodiacs: ഈ രാശിക്കാര്‍ നാളത്തെ പൂര്‍ണ്ണ ചന്ദ്രനെ നോക്കരുത്!! കഷ്ടതകള്‍ സംഭവിക്കും 
 

ഒക്ടോബർ ഒന്നാം തിയതി 42,680 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്‍റെ വില. പിന്നീടുള്ള ദിവസങ്ങളിൽ കുതിപ്പ് തുടര്‍ന്ന സ്വര്‍ണം ഇപ്പോള്‍ കഴിഞ്ഞ 5 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ  2760 രൂപയുടെ വർദ്ധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കുതിപ്പിന് ശേഷം ഇന്ന് വെള്ളിയാഴ്ച മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവിപണി. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.

Also Read:  Lunar Eclipse Effect on Zodiacs: ഈ രാശിക്കാര്‍ നാളത്തെ പൂര്‍ണ്ണ ചന്ദ്രനെ നോക്കരുത്!! കഷ്ടതകള്‍ സംഭവിക്കും 
 

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന്  5,680 രൂപയിലും പവന് 45,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇനി പവന് വെറും  320 രൂപ വരും ദിവസങ്ങളിൽ വര്‍ദ്ധിച്ചാൽ മെയ്‌ 5 ലെ റെക്കോർഡ് തിരുത്തും സ്വര്‍ണവില. 

ഗ്രാമിന് 5760 രൂപയും പവന് 45,760 രൂപയുമാണ് കേരളത്തിൽ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്ക്. 

ഇസ്രയേൽ-ഹമാസ് സംഘർഷം കൂടുതല്‍ രൂക്ഷമാവുന്ന സാഹചര്യത്തിൽ  സ്വര്‍ണവില ഇനിയും വര്‍ദ്ധിക്കും എന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ, രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ നിരക്കുകൾ ഉയർന്നു നിൽക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിൽ നിക്ഷേപം വര്‍ദ്ധിക്കുന്നതും വരും ദിവസങ്ങളിൽ സ്വര്‍ണവിലയെ കൂടുതല്‍ സ്വാധിനിക്കുമെന്നാണ് വിലയിരുത്തല്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News