GST Revenue വീണ്ടും ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിൽ

2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 33 ശതമാനം കൂടുതലാണ്

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 06:50 PM IST
  • 2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 33 ശതമാനം കൂടുതലാണ്
  • ചരക്ക് ഇറക്കുമതി ചെയ്തതിൽ നിന്നുള്ള വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ ഇനത്തിലുള്ള വരുമാനത്തേക്കാൾ 36 ശതമാനം കൂടുതലാണ്
  • ആഭ്യന്തര ഇടപാടിൽ നിന്നുള്ള വരുമാനം 32 ശതമാനം കൂടുതലാണ്
  • സമ്പദ് വ്യവസ്ഥ കൊവിഡ് പ്രതിസന്ധിയിൽ നിന്നും അതിവേ​ഗം കരകയറുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്
GST Revenue വീണ്ടും ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിൽ

ന്യൂഡൽഹി: 2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം (GST Revenue) 1,16,393 കോടി രൂപ ആണ്. അതിൽ കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമാണ് (ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ശേഖരിച്ച 27,900 കോടി ഉൾപ്പെടെ). സെസ്  ഇനത്തിൽ  7,790 കോടി രൂപയും സമാഹരിച്ചു (സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ശേഖരിച്ച 815 കോടി ഉൾപ്പെടെ) കേന്ദ്ര ധനമന്ത്രാലയം (Finance ministry) വ്യക്തമാക്കി.

2021 ജൂലൈ ഒന്നിനും 2021 ജൂലൈ 31 നും ഇടയിൽ സമർപ്പിച്ച ജിഎസ്ടിആർ-3 ബി റിട്ടേണുകളിൽ നിന്ന് ലഭിച്ച ജിഎസ്ടി വരുമാനവും, അതേ കാലയളവിൽ ഇറക്കുമതിയിൽ (Import) നിന്ന് ശേഖരിച്ച സംയോജിത ജിഎസ്ടിയും സെസും ഇതിൽ ഉൾപ്പെടുന്നു. സംയോജിത ജിഎസ്ടി-യിൽ നിന്നും, കേന്ദ്ര ജിഎസ്ടിയിലേക്ക് 28,087 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയിലേക്ക് 24,100 കോടി രൂപയും ഗവൺമെന്റ് റെഗുലർ സെറ്റിൽമെന്റ് ആയി നൽകി. 2021 ജൂലൈ മാസത്തിൽ റെഗുലർ  സെറ്റിൽമെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തിൽ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തിൽ  52,641 കോടി രൂപയുമാണ്.

ALSO READ: RBI New Rules: നാളെ മുതൽ വേതനം, പെൻഷൻ, ഇഎംഐ ചട്ടങ്ങളെല്ലാം മാറുന്നു

2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 33 ശതമാനം കൂടുതലാണ്. ഈ മാസത്തിൽ, ചരക്ക് ഇറക്കുമതി ചെയ്തതിൽ നിന്നുള്ള വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ ഇനത്തിലുള്ള വരുമാനത്തേക്കാൾ 36 ശതമാനം കൂടുതലാണ്. സമാനമായി, ആഭ്യന്തര ഇടപാടിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) 32 ശതമാനം കൂടുതലാണ്.

ജിഎസ്ടി ശേഖരണം, തുടർച്ചയായി എട്ട് മാസ കാലയളവിൽ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തിയ ശേഷം, 2021 ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ താഴെയായി. 2021 ജൂലൈയിലെ ജിഎസ്ടി ശേഖരണം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. ഇത് സമ്പദ്‌വ്യവസ്ഥ അതിവേഗം വീണ്ടെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News