Best Sip Options: എസ്ഐപിയിൽ നിന്ന് 1 കോടി രൂപ എങ്ങനെ ഉണ്ടാക്കാം, 11 ശതമാനം റിട്ടേൺ കുറഞ്ഞത്

നിങ്ങൾക്ക് ഒരു കോടി രൂപയുടെ ഫണ്ട് വേണമെങ്കിൽ  10 വർഷത്തേക്ക് എല്ലാ മാസവും 43,041 രൂപയുടെ എസ്‌ഐപി ചെയ്യണം

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 03:10 PM IST
  • നിങ്ങൾക്ക് ഒരു കോടി രൂപയുടെ ഫണ്ട് വേണമെങ്കിൽ 10 വർഷത്തേക്ക് നിക്ഷേപിക്കാം
  • 11 ശതമാനം റിട്ടേൺസ് എന്ന കണക്കിൽ 48,35,186 രൂപ ലാഭം ലഭിക്കും
  • മ്യൂച്വൽ ഫണ്ടുകളിലെ വരുമാനം ഉറപ്പുള്ളതല്ല
Best Sip Options: എസ്ഐപിയിൽ നിന്ന് 1 കോടി രൂപ എങ്ങനെ ഉണ്ടാക്കാം, 11 ശതമാനം റിട്ടേൺ കുറഞ്ഞത്

മ്യൂച്വൽ ഫണ്ടുകളിൽ  എസ്‌ഐപി ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള നല്ലൊരു മാർഗമായി കണക്കാക്കപ്പെടുന്നു. അതിന്റെ സഹായത്തോടെ നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഒരു വലിയ ഫണ്ട്  ഉണ്ടാക്കാൻ കഴിയും. നിലവിൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് 12 ശതമാനം വാർഷിക വരുമാനം നൽകുമെന്നാണ് കരുതുന്നത്.

നിങ്ങൾക്ക് ഒരു കോടി രൂപയുടെ ഫണ്ട് വേണമെങ്കിൽ  10 വർഷത്തേക്ക് എല്ലാ മാസവും 43,041 രൂപയുടെ എസ്‌ഐപി ചെയ്യണം. ഇതിൽ ആകെ നിങ്ങൾ 10 വർഷത്തേക്ക് 43,041 രൂപ കണക്കിൽ   51,64,920 രൂപ നിക്ഷേപം നടത്തും ഇതിൽ 11 ശതമാനം റിട്ടേൺസ് എന്ന കണക്കിൽ 48,35,186 രൂപ ലാഭം ലഭിക്കും. ഇങ്ങനെ പത്ത് വർഷത്തിനുള്ളിൽ നിങ്ങൾക്ക് 1,00,00,106 രൂപ അതായത് 1 കോടിക്ക് മുകളിൽ നിക്ഷേപിക്കാൻ കഴിയും.

മ്യൂച്വൽ ഫണ്ടുകളിലെ വരുമാനം ഉറപ്പുള്ളതല്ല. ഇതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. ഈ നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾക്ക് ശക്തമായ വരുമാനം നൽകുമെന്ന് മാത്രമല്ല നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും.

മികച്ച വരുമാനം നൽകുന്ന മികച്ച 5 മ്യൂച്വൽ ഫണ്ട് സ്കീമുകൾ

മികച്ച 5 മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ റിട്ടേണുകൾ ഇവിടെ പറയുന്നു. 3 വർഷം മുമ്പ് ഈ സ്കീമുകളിൽ 1 ലക്ഷം രൂപ നിക്ഷേപിക്കുമായിരുന്നെങ്കിൽ ഇന്ന് അത് എത്രയായി മാറുമായിരുന്നു എന്ന് നോക്കാം

ക്വാണ്ട് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം

കഴിഞ്ഞ 3 വർഷം മുതൽ വളരെ നല്ല വരുമാനം നൽകുന്നതാണിത്. ഈ കാലയളവിൽ ഈ പദ്ധതിയുടെ ശരാശരി വരുമാനം എല്ലാ വർഷവും 59.00 ശതമാനമാണ്. ഈ മ്യൂച്വൽ ഫണ്ട് 3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 5.63 ലക്ഷം രൂപയാക്കി മാറ്റി.

ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ മ്യൂച്വൽ ഫണ്ട് സ്കീം-

കഴിഞ്ഞ 3 വർഷമായി വളരെ നല്ല വരുമാനമാണ് ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ വഴി ലഭിക്കുന്നത്. ഈ കാലയളവിൽ ഈ പദ്ധതിയുടെ ശരാശരി വരുമാനം എല്ലാ വർഷവും 50.64 ശതമാനമാണ്. ഈ മ്യൂച്വൽ ഫണ്ടിൽ 3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 4.43 ലക്ഷം രൂപയായി

ഐസിഐസിഐ പ്രുഡൻഷ്യൽ കമ്മോഡിറ്റീസ് മ്യൂച്വൽ ഫണ്ട് സ്കീം

കഴിഞ്ഞ 3 വർഷമായി വളരെ നല്ല വരുമാനം നൽകിയിട്ടുണ്ട് ഐസിഐസിഐ പ്രുഡൻഷ്യൽ കമ്മോഡിറ്റീസ്. ഈ കാലയളവിൽ ശരാശരി വരുമാനം എല്ലാ വർഷവും 48.76 ശതമാനമാണ്.  3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 4.19 ലക്ഷം രൂപയായി

നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം

കഴിഞ്ഞ 3 വർഷമായി ഇത് വളരെ നല്ല വരുമാനം നൽകുന്നുണ്ട്. ഈ കാലയളവിൽ ശരാശരി വരുമാനം എല്ലാ വർഷവും 47.73 ശതമാനമാണ്. ഈ മ്യൂച്വൽ ഫണ്ട് 3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 4.07 ലക്ഷം രൂപയാക്കി.

കാനറ റോബെക്കോ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം

കഴിഞ്ഞ 3 വർഷമായി ഇതും വളരെ നല്ല വരുമാനം നൽകുന്നുണ്ട്. ഈ കാലയളവിൽ ശരാശരി വരുമാനം എല്ലാ വർഷവും 45.16 ശതമാനമാണ്. ഈ മ്യൂച്വൽ ഫണ്ട് 3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 3.78 ലക്ഷം രൂപയാക്കി മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News