Voter ID: തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് വളരെ എളുപ്പത്തില്‍ വോട്ടർ ഐഡി ഉണ്ടാക്കാം

Voter ID Card: മുൻകാലങ്ങളിൽ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കാൻ ആളുകൾക്ക് സര്‍ക്കാര്‍ ഓഫീസുകൾ സന്ദർശിക്കേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോൾ ഈ ജോലി വീട്ടിൽ ഇരുന്ന് ചെയ്യാം. വോട്ടർ കാർഡ് നിങ്ങൾക്ക് ഒരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനും സാധിക്കും

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 08:41 PM IST
  • ഇന്ന് വോട്ടര്‍ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.
Voter ID: തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് വളരെ എളുപ്പത്തില്‍ വോട്ടർ ഐഡി ഉണ്ടാക്കാം

Voter ID Card: രാജ്യത്തെ 5  സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ്  നടക്കുകയാണ്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ആ ഒരു  സാഹചര്യത്തിൽ, നിങ്ങൾക്ക് ഒരു വോട്ടർ ഐഡി ഇല്ലെങ്കിൽ, അത് ഉണ്ടാക്കേണ്ടത് ഏറെ അനിവാര്യമാണ്. 

Also Read:  IRCTC Update: ഡിസംബർ 4 മുതൽ  ഈ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ 
 
ഇന്ന് വോട്ടര്‍ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. മുന്‍പ് വോട്ടർ ഐഡി കാർഡ് ഉണ്ടാക്കാനായി ഓഫീസുകൾ സന്ദർശിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. നിങ്ങള്‍ക്ക്  വീട്ടിലിരുന്നുതന്നെ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കാം. 18 വയസ് തികഞ്ഞവരും ആദ്യമായി വോട്ട് ചെയ്യുന്നവരും വോട്ടർ ഐഡി കാർഡ്  ഉണ്ടാക്കേണ്ടത് ആവശ്യമാണ്. 

Also Read:  PM-KISAN 15th Installment: പിഎം കിസാൻ 15-ാം ഗഡു കര്‍ഷകര്‍ക്ക് കൈമാറി, ഗുണഭോക്തൃ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ? എങ്ങിനെ അറിയാം 
 
മുൻകാലങ്ങളിൽ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കാൻ ആളുകൾക്ക് സര്‍ക്കാര്‍ ഓഫീസുകൾ സന്ദർശിക്കേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോൾ ഈ ജോലി വീട്ടിൽ ഇരുന്ന് ചെയ്യാം. വോട്ടർ കാർഡ് നിങ്ങൾക്ക് ഒരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനും സാധിക്കും.

വോട്ടർ ഐഡിക്ക് എങ്ങിനെ അപേക്ഷിക്കാം? (How to apply for Voter ID?)

ആദ്യം നിങ്ങൾ voterportal.eci.gov.in ൽ സന്ദര്‍ശിക്കുക. ഇവിടെ നിങ്ങള്‍ 'New User' തിരഞ്ഞെടുത്ത് ലോഗിൻ ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം ഫോം പൂരിപ്പിക്കുക. ഫോമിലും ഫോട്ടോയിലും ആവശ്യപ്പെട്ടിരിക്കുന്ന ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. പൂരിപ്പിച്ച എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക, എല്ലാ വിശദാംശങ്ങളും ക്രോസ് ചെക്ക് ചെയ്ത ശേഷം, Submit എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. 

വോട്ടർ ഐഡിക്ക് ഏതെല്ലാം രേഖകൾ ആവശ്യമായി വരും? (Documents required for Voter ID?) 

നിങ്ങൾ ഒരു വോട്ടർ ഐഡി കാർഡ് ഉണ്ടാക്കാന്‍ പോകുകയാണ് എങ്കില്‍, പല തരത്തിലുള്ള രേഖകള്‍ നൽകേണ്ടിവരും. വയസ് തെളിയിക്കുന്നതിന്, നിങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് (DL) അല്ലെങ്കിൽ ഹൈസ്കൂൾ മാർക്ക്ഷീറ്റ്, പാസ്പോർട്ട് എന്നിവയുടെ പകർപ്പ് അപ്ലോഡ് ചെയ്യാം.

അഡ്രസ് പ്രൂഫും ആവശ്യമായി വരും (Required Address proof)

ഇതിനുപുറമെ, മേല്‍വിലാസ തെളിവും ആവശ്യമാണ്. അഡ്രസ് പ്രൂഫിനായി, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാസ്പോർട്ട്, റേഷൻ കാർഡ്, വാടക കരാർ, വൈദ്യുതി ബിൽ, വാട്ടർ ബിൽ എന്നിവ ഉപയോഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News