ITR e-Verify: ഐടിആർ ഇ-വേരിഫൈ ചെയ്യേണ്ടതെങ്ങനെ? കൃത്യസമയത്ത് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് 120 ദിവസത്തിനുള്ളില്‍ ഇ-വേരിഫിക്കേഷന്‍ നടത്തണം. കൃത്യസമയത്ത് വേരിഫൈ ചെയ്തില്ലെങ്കിൽ അത് റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് തുല്യമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 04:47 PM IST
  • റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് തുല്യമാണ് അത് വേരിഫൈ ചെയ്യാത്തതും.
  • നിശ്ചിത സമയത്തിനുള്ളിൽ റിട്ടേണുകൾ വേരിഫൈ ചെയ്തില്ലെങ്കിൽ ഇത് അസാധുവായി കണക്കാക്കും.
  • ഒരാളുടെ ഐടി റിട്ടേൺ വേരിഫൈ ചെയ്യാനുള്ള എളുപ്പവഴി ഇ-വെരിഫിക്കേഷനാണ്.
ITR e-Verify: ഐടിആർ ഇ-വേരിഫൈ ചെയ്യേണ്ടതെങ്ങനെ? കൃത്യസമയത്ത് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

2021- 2022 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിച്ച ശേഷം അത് നിങ്ങൾ വേരിഫൈ ചെയ്തോ? ഇല്ലെങ്കിൽ അത് ഉടനെ തന്നെ ചെയ്യണം. ഐടിആർ സമർപ്പിച്ച ശേഷം അത് വേരിഫൈ ചെയ്യുന്നത് വളരെ പ്രധാന്യമുള്ള കാര്യമാണ്. ഇന്‍കം ടാക്‌സ് നിയമം അനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്ത് 120 ദിവസത്തിനുള്ളില്‍ ഇ-വേരിഫിക്കേഷന്‍ നടത്തണം. വേരിഫൈ ചെയ്യാത്ത റിട്ടേണുകളെ ഡിഫക്ടീവ് റിട്ടേണുകള്‍ എന്ന കാറ്റഗറിയിൽ പെടുത്തും. ഡിഫക്ടീവ് റിട്ടേണുകള്‍ പ്രോസസ്സും ചെയ്യില്ല. റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് തുല്യമാണ് അത് വേരിഫൈ ചെയ്യാത്തതും.  

നിശ്ചിത സമയത്തിനുള്ളിൽ റിട്ടേണുകൾ വേരിഫൈ ചെയ്തില്ലെങ്കിൽ ഇത് അസാധുവായി കണക്കാക്കും. ഒരാളുടെ ഐടി റിട്ടേൺ വേരിഫൈ ചെയ്യാനുള്ള എളുപ്പവഴി ഇ-വെരിഫിക്കേഷനാണ്. 120 ദിവസത്തിനുള്ളിൽ റിട്ടേൺ വേരിഫൈ ചെയ്യാൻ സാധിക്കാത്തവർ അതിനുള്ള കാരണസഹിതം ക്ഷമാപണം നട്തതിക്കൊണ്ട് അപേക്ഷ സമർപ്പിക്കണം. നികുതി അധികാരികൾ ഇത് അംഗീകരിച്ചാൽ മാത്രമേ റിട്ടേൺ പരിശോധിച്ചുറപ്പിച്ചതായി കണക്കാക്കൂ.

Also Read: Airtel Recharge Plan: ഒറ്റ റീചാർജ്, 56 ദിവസത്തേയ്ക്ക് വിശ്രമം!! അടിപൊളി പ്ലാനുമായി എയര്‍ടെല്‍

 

ഇ-വേരിഫിക്കേഷൻ നടത്താൻ ഒരുപാട് വഴികളുണ്ട്. ഡിജിറ്റല്‍ സിഗ്നേച്ചര്‍, ആധാര്‍ ഒടിപി, നെറ്റ് ബാങ്കിങ് സംവിധാനങ്ങളിലൂടെ നിമിഷ നേരം കൊണ്ട് ഓൺലൈനിലൂടെ റിട്ടേൺ ഇ-വേരിഫൈ ചെയ്യാന്‍ സാധിക്കും. 

റിട്ടേൺ ഇ-വെരിഫൈ ചെയ്യാനുള്ള വഴികൾ 

ആദായ നികുതി റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ ആറ് വഴികളുണ്ട്: 

1. ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത ശേഷം ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അയച്ച ഒടിപി ഉപയോഗിച്ച് ഇ-വേരിഫൈ ചെയ്യാം.

2. നിങ്ങളുടെ പ്രീ-വാലിഡേറ്റഡ് ബാങ്ക് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇലക്ട്രോണിക് വേരിഫിക്കേഷൻ കോഡ് (EVC). 

3. പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇലക്ട്രോണിക് വേരിഫിക്കേഷൻ കോഡ്. 

4. എടിഎം വഴിയുള്ള ഇലക്ട്രോണിക് വേരിഫിക്കേഷൻ കോഡ് (ഓഫ്‌ലൈൻ രീതി). 

5. നെറ്റ് ബാങ്കിംഗിൽ ആദായ നികുതി റിട്ടേൺ ഫയലിംഗ് ടാബ് തിരഞ്ഞെടുത്ത് ഇ-വെരിഫൈ ചെയ്യാം. 

6. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) ഉപയോഗിച്ച് റിട്ടേൺ ഇ-വേരിഫൈ ചെയ്യാം.

ഇ-വേരിഫിക്കേഷന് പകരം റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ കോപ്പി ബാംഗ്ലൂരിലെ സെന്‍ട്രലൈസ്ഡ് പ്രോസസ്സിങ് സെന്ററിലേക്ക് അയയ്ക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News