Jan Dhan Account: ജൻധൻ അക്കൗണ്ട് ഉടമകൾ ഉടൻ ഇത് ചെയ്യൂ, അല്ലെങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും

PM Jan Dhan account: ജൻധൻ അക്കൗണ്ടിന്റെ അക്കൗണ്ട് ഉടമകൾക്ക് സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു.  അത് പാലിച്ചില്ലെങ്കിൽ നിങ്ങൾക്ക് 1,30,000 രൂപയുടെ നഷ്ടം ഉണ്ടായേക്കാം.

Written by - Ajitha Kumari | Last Updated : Nov 15, 2021, 02:15 PM IST
  • ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ഒരു പ്രധാന വാർത്ത
  • ഈ ജോലി ഉടൻ ചെയ്യുക! അല്ലെങ്കിൽ നഷ്ടം ഉണ്ടാകും
  • സർക്കാർ ആവശ്യമായ ഉത്തരവുകൾ നൽകിയിട്ടുണ്ട്
Jan Dhan Account: ജൻധൻ അക്കൗണ്ട് ഉടമകൾ ഉടൻ ഇത് ചെയ്യൂ, അല്ലെങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും

ന്യൂഡൽഹി: PM Jan Dhan account: നിങ്ങളും ജൻധൻ അക്കൗണ്ട് ഉടമയാണെങ്കിൽ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുണ്ട്. ജൻധൻ അക്കൗണ്ട് ഉടമകൾക്കായി സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു,

നിങ്ങൾ അത് പാലിച്ചില്ലെങ്കിൽ നിങ്ങൾക്ക് 1,30,000 രൂപയുടെ നഷ്ടമുണ്ടാകും. ഇതിനായി നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് ജൻധൻ അക്കൗണ്ടുമായി (PMJDY) ലിങ്ക് ചെയ്താൽ മതിയാകും.

Also Read: കൂടുതൽ പണം ബാങ്കിൽ സൂക്ഷിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമോ? അറിയാം

എപ്പോഴാണ് 1.30 ലക്ഷം രൂപ കിട്ടുക (When do you get 1.30 lakh rupees)

സർക്കാരിന്റെ പ്രത്യേക പദ്ധതിയായ ജൻ ധന് യോജനയുടെ (Jan Dhan account) അക്കൗണ്ട് ഉടമകൾക്ക് നിരവധി സൗകര്യങ്ങളോടൊപ്പം ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. എന്നാൽ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഈ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കില്ല. 

അതായത് ഇതുമൂലം നിങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടമാകുമെന്നർത്ഥം. ഇതുകൂടാതെ ഈ അക്കൗണ്ടിൽ നിങ്ങൾക്ക് 30000 രൂപയുടെ അപകട മരണ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. അതും ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്താൽ മാത്രമേ ലഭ്യമാകൂ.

Also Read: 7th Pay Commission: ഈ കേന്ദ്ര ജീവനക്കാർക്ക് ഇരട്ടി ബൊണാൻസ! DA യിൽ 9.3% വർദ്ധനവ്, ശമ്പളം വർദ്ധിക്കും

നിങ്ങളുടെ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുക:- (Link your account with Aadhaar like this:-)

1. നിങ്ങൾക്ക് ബാങ്ക് സന്ദർശിച്ചും അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനും കഴിയും.
2. ഇതിനായി നിങ്ങൾ ആധാർ കാർഡിന്റെ ഫോട്ടോ പകർപ്പ്, നിങ്ങളുടെ പാസ്ബുക്ക് എന്നിവയുമായി ബാങ്കിലേക്ക് പോകുക.
3. പല ബാങ്കുകളും ഇപ്പോൾ മെസേജ് വഴിയും അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നുണ്ട്.
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  (SBI) ഉപഭോക്താക്കൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് മെസേജ് ബോക്സിലേക്ക് പോയി UID<SPACE>ആധാർ നമ്പർ<SPACE>അക്കൗണ്ട് നമ്പർ കൊടുത്തിട്ട് 567676 എന്ന നമ്പറിലേക്ക് അയയ്ക്കുക, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യപ്പെടും.
5. നിങ്ങളുടെ ആധാറിലും ബാങ്കിലും നൽകിയിരിക്കുന്ന മൊബൈൽ നമ്പർ വ്യത്യസ്‌തമാണെങ്കിൽ ലിങ്ക് ആവില്ല.  
6. ഇതുകൂടാതെ നിങ്ങളുടെ അടുത്തുള്ള എടിഎമ്മിൽ നിന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനും കഴിയും.

Also Read: Urfi Javed: ബാക്ക്‌ലെസ് ടോപ്പും കുട്ടി സ്കേർട്ടും ധരിച്ച് ഉർഫി എത്തി ബാറിൽ..! 

ഈ രേഖകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കുക (Keep these documents with you)

ഇതിനായി നിങ്ങ ളുടെ കയ്യിൽ ആവശ്യമായ ചില രേഖകൾ ഉണ്ടായിരിക്കണം. ആധാർ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാൻ കാർഡ്, വോട്ടർ കാർഡ്, NREGA ജോബ് കാർഡ്, പേര്, വിലാസം, ആധാർ നമ്പർ എന്നിവ ഉൾക്കൊള്ളുന്ന അതോറിറ്റി നൽകിയ കത്ത്, അക്കൗണ്ട് തുറക്കുന്നതിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ സഹിതം ഗസറ്റഡ് ഓഫീസർ നൽകിയ കത്ത് എന്നിവയാണ് രേഖകൾ.

എന്താണ് ജൻ ധൻ അക്കൗണ്ട് സ്കീം? (What is Jan Dhan Account Scheme?)

പ്രധാൻ മന്ത്രി ജൻ ധൻ അക്കൗണ്ടിൽ ഉപഭോക്താക്കൾക്ക് 5000 രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താൻ ആധാർ കാർഡ് നിർബന്ധമാണ്. ഇത് മാത്രമല്ല, ഇതിനായി PMJDY അക്കൗണ്ടും ആധാർ കാർഡുമായി ലിങ്ക് ചെയ്യണം. 

Also Read:  Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്

ഈ പദ്ധതി പ്രകാരം എല്ലാ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക എന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. ജൻധൻ യോജനയ്ക്ക് കീഴിൽ നിങ്ങൾക്ക് 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News