തിരുവനന്തപുരം: 40889 ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്കാണ് ഇന്ത്യാ പോസ്റ്റ് ഇത്തവണ വിഞ്ജാപനം വിളിച്ചത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in വഴി അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 16 വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി.
പോസ്റ്റൽ റിക്രൂട്ട്മെൻറിലേക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും സംശയങ്ങളുമുണ്ട്. അവയെ പറ്റിയാണ് പരിശോധിക്കുന്നത്. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ യോഗ്യത. പത്താം തരം പരീക്ഷ പാസ്സായിരിക്കണം എന്നതാണ്.
ശമ്പളം
ശമ്പളത്തെ പറ്റി പലർക്കും ഇപ്പോഴും ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ജോലി ചെയ്യുന്ന സമയം പരിഗണിച്ചാണ് പോസ്റ്റൽ വകുപ്പിൽ ശമ്പളം നിശ്ചയിക്കുന്നത്. ഇത്തരത്തിൽ ഒരു ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററിന് ശമ്പളമായി 12000 മുതൽ 29,380 രൂപ വരെ ലഭിക്കും, അതേസമയം അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ ഡാക് സേവകിന് നാല് മണിക്കൂറിന് 10000 രൂപ മുതൽ 24470 രൂപ വരെ ലഭിക്കാം.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ ജോലി ചെയ്യേണ്ട ഏറ്റവും കുറഞ്ഞ സമയം മൂന്ന് മണിക്കൂറാണ്. ഇവർക്ക് അടിസ്ഥാന ശമ്പളം 2045 രൂപയും, ക്ഷാമബത്തയായി 3261 രൂപയും ലഭിക്കും ഇങ്ങിനെ 6012 രൂപയാണ് ശമ്പളം ഇൻക്രിമെൻറായി 50 രൂപയും ലഭിക്കും.
മണിക്കൂറുകൾ കൂടും തോറും ശമ്പളത്തിലും മാറ്റം വരും. ഇങ്ങിനെ അടിസ്ഥാന ശമ്പളം 4575 വരെ എത്തും. ക്ഷാമബത്തയായി 5,444 വരെയും ലഭിക്കും 85 രൂപയായിരിക്കും അഞ്ച് മണിക്കൂർ വരെ ജോലി ചെയ്യുന്നവരുടെ ഇൻക്രിമെൻറ്.
പോസ്റ്റ്മാൻ/ അല്ലെങ്കിൽ ഡാക് സേവകിന് മൂന്ന് മണിക്കൂർ ജോലിക്ക് അടിസ്ഥാന ശമ്പളം 2,295 രൂപയും ക്ഷാമബത്തയായി 2,731 രൂപയും ലഭിക്കും. ഇവർക്ക് ശമ്പള വർധന 45 രൂപയാണ്. അടിസ്ഥാന ശമ്പളം 3,635 രൂപ വരെയും ക്ഷാമബത്തയായി 4,326 രൂപ വരെയും ലഭിക്കും.
അപേക്ഷാ ഫീസ്
ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾ 100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. ഇന്ത്യ പോസ്റ്റ് ഓഫീസ് തിരഞ്ഞെടുത്ത ഡിവിഷനിൽ പരസ്യപ്പെടുത്തിയ എല്ലാ തസ്തികകൾക്കും 100 രൂപ.സ്ത്രീ ഉദ്യോഗാർത്ഥികൾ, എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾ, പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾ, ട്രാൻസ്‌വുമൺ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...