ഇന്ന് സോഷ്യൽ മീഡിയകളിൽ ആകെ നിറഞ്ഞിരിക്കുന്ന ഒരു ഹാഷ്ടാഗാണ് #RIPCartoonNetwork. കഴിഞ്ഞ ദിവസം അമേരിക്കൻ അനിമേഷൻ, സിനിമ നിർമാണ കമ്പനിയായ വാർണർ ബ്രോസ്. ഡിസ്കവറി കാർട്ടൂൺ നെറ്റ്വർക്കുമായി ലയിച്ചു എന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് ഈ ഹാഷ്ടാഗ് ഉടലെടുത്തത്. തൊന്നൂറ് കാലഘട്ടത്തിന്റെ അവസാനം മുതൽ കുട്ടികളെ വീട്ടിൽ പിടിച്ചിരുത്തിയ നിരവധി അനിമേഷൻ കഥകളുടെ ഈറ്റിലം ഇല്ലാതെയാകുന്നു എന്ന ആവലാതിയാണ് വിഷമവുമാണ് #RIPCartoonNetwork എന്ന് ഹാഷ്ടാഗ് ഉടലെടുക്കാൻ കാരണം. എന്നാൽ കാർട്ടൂൺ നെറ്റ്വർക്ക് പൂർണമായും പൂട്ടിന്നില്ല. രണ്ട് കാർട്ടൂൺ കമ്പനികൾ ചേർന്ന് ഒറ്റ സ്ഥാപനമായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണെന്നാണ് ഈ ഹാഷ്ടാഗുകൾ പുറത്ത് വന്നതോടെ വാർണർ ബ്രോസ് നൽകുന്ന വിശദീകരണം. കൂടാതെ കാർട്ടൂൺ നെറ്റ്വർക്ക് തുടർന്ന് ലഭ്യമാണെന്നും അമേരിക്കൻ കമ്പനി വ്യക്തമാക്കി.
കാർട്ടൂൺ നെറ്റ്വർക്കിനെ യുഎസ് പ്രൊഡക്ഷൻ കമ്പനി ഏറ്റെടുത്തതിന് പിന്നാലെ 82 ജീവനക്കാരെ വാർണർ ബ്രോസ് പിരിച്ചു വിടുകയും ചെയ്തു. ആനിമേഷൻ, സ്ക്രിപ്പിറ്റിങ് മറ്റ് മേഖലയിൽ നിന്നുമുള്ള 82 പേരെയാണ് യുഎസ് കമ്പനി കാർട്ടൂൺ നെറ്റ്വർക്കുമായി ലയിച്ചതിന് ശേഷം പിരിച്ച് വിട്ടത്. ഇതിന് പിന്നാലെയാണ് #RIPCartoonNetwork എന്ന ഹാഷ്ടാഗ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അതേസമയം യുഎസ് ബിസിനെസ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം വാർണർ ബ്രോസ് തങ്ങളുടെ സ്ഥാപനം ഒന്നും കൂടി മെച്ചപ്പെടുത്താൻ പുതിയ ജീവനക്കാരെ തേടുകയാണ്. ഒപ്പം തങ്ങളുടെ ബിസിനെസ് ഘടനയിലും മാറ്റം വരുത്താനും ഡബ്ല്യുബി പദ്ധതിയിടുന്നുണ്ട്.
ALSO READ : She-Hulk Review : തുടക്കം പിഴച്ചു, ഒടുക്കം പൊളിച്ചു; ഷീ ഹൾക്ക് അറ്റോണി അറ്റ് ലോ സീരീസ് റിവ്യൂ
അടുത്തിടെയായി കാർട്ടൂൺ നെറ്റ്വർക്ക് തങ്ങളുടെ അനിമേഷൻ പരിപാടികളുടെ കാണികൾ ഗണ്യമായി കുറയുന്നതായി കണ്ടെത്തി. റേറ്റിങ്ങിൽ കാർട്ടൂൺ നെറ്റ്വർക്ക് താഴേക്ക് വീഴുകയും ചെയ്തു. നീൽസണിന്റെ കണക്ക് പ്രകാരം 26 ശതമാനം വ്യുവർഷിപ്പാണ് കാർട്ടൂൺ നെറ്റ്വർക്കിന് നഷ്ടമായത്.
കമ്പനികൾ ലയിക്കുന്നു എന്ന വാർത്ത വന്നതിന് ശേഷം ആരാധകർ പങ്കുവെച്ച വികാരപരമായ മീമുകൾ ഇവയാണ്
Cartoon Network Studios is being shut down after 30 years and will be merged with Warner Bros pic.twitter.com/TBCjfXSjmH
— RapTV (@Rap) October 13, 2022
RIP Cartoon Network
Have a video I found in discord pic.twitter.com/L2Lg6UktyY— Blazer (@IncognitoBlazer) October 13, 2022
RIP Cartoon Network (1992-2022) pic.twitter.com/LVXDBtRedD
— moc (@manofculturez) October 12, 2022
Cartoon Network gave us too many classics. pic.twitter.com/bTGwmXPNXF
— Complex Pop Culture (@ComplexPop) October 13, 2022
RIP Cartoon Network. You were such a fun channel, and I loved how you never took yourself too seriously pic.twitter.com/Pe8jUVvALj
— Abram Scary (@abrampberry) October 13, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...