Today's Gold Rate: കുതിച്ചുയർന്ന് ഇന്നത്തെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Today's Gold Rate: 54,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.  

Written by - Zee Malayalam News Desk | Last Updated : Sep 13, 2024, 10:11 AM IST
  • ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഇന്ന് വർധിച്ചത്.
  • ഇതോടെ പവന് 54,600 രൂപയായി.
Today's Gold Rate: കുതിച്ചുയർന്ന് ഇന്നത്തെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 54,600 രൂപയായി. സെപ്റ്റംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവിലയുള്ളത്. സെപ്റ്റംബർ 6 ന് ആയിരുന്നു നേരത്തെ സ്വർണവില ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. പിന്നീട് സെപ്റ്റംബർ 7 ന് വില താഴേക്ക് വന്നിരുന്നു.  

4 ദിവസം അതേ വില തുടർന്ന ശേഷം സെപ്റ്റംബർ 11ന് 280 രൂപ പവന് ഉയർന്നിരുന്നു. തുടർന്ന് ഇന്നലെ പവന് 80 രൂപ കുറഞ്ഞു. ഗ്രാമിന് ഇന്നലെ 10 രൂപ കുറഞ്ഞ് 6705 രൂപയായിരുന്നു. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.

Also Read: Subhadra Murder Case: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!

 

ഈ മാസത്തെ സ്വർണവില എങ്ങനെ? അറിയാം...

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. സെപ്റ്റംബർ 1ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു.  സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം സെപ്റ്റംബർ 3,4,5 നും സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയാണ് സെപറ്റംബർ 6 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53760 ആയി സെപറ്റംബർ 7 ന് സ്വർണവില 320 കുറഞ്ഞ് 53440 ആയി സെപറ്റംബർ 8 നും വിലയിൽ മാറ്റമിലായിരുന്നു അതുപോലെ സെപ്റ്റംബർ 9 നും സ്വർണവിലയിൽ മാറ്റമില്ല.  അതുപോലെ സെപ്റ്റംബർ 10 ആയ ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ 53, 440 ആയിരുന്നു സെപ്റ്റംബർ 11 ന് 280 രൂപ വർധിച്ചു 53720 ആയി. സെപ്റ്റംബർ 12 ന് 80 രൂപ കുറഞ്ഞ് ഒരു പവന് 53640 ആയി. ഇന്ന് 960 രൂപ വർധിച്ച് പവന് 54,600 രൂപയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News