Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 200 രൂപ

Kerala gold rate today: കഴിഞ്ഞ 6 ദിവസത്തിനിടെ സ്വർണത്തിന് പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2024, 01:06 PM IST
  • കഴിഞ്ഞ 6 ദിവസത്തിനിടെ സ്വർണത്തിന് ആയിരത്തിലധികം രൂപ കുറഞ്ഞിരുന്നു.
  • പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്.
  • ജൂലൈ മാസത്തിന്റെ തുടക്കത്തിൽ 53,000 രൂപയായിരുന്നു സ്വര്‍ണവില.
Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 54,000ല്‍ താഴെ എത്തി. 53,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 6,745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

കഴിഞ്ഞ 6 ദിവസത്തിനിടെ സ്വർണത്തിന് ആയിരത്തിലധികം രൂപ കുറഞ്ഞിരുന്നു. പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ 53,000 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ച മുമ്പ് സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്നിരുന്നു. 16 ദിവസത്തിനിടെ 2000 രൂപയായിരുന്നു വർധിച്ചത്. 

ALSO READ: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്

ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 20 രൂപ താഴ്ന്ന് 5,605 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച ഗ്രാമിന് 100 രൂപയായിരുന്ന വെള്ളി വില ഇന്ന് 95 രൂപയിലാണ് വ്യാപാരം നത്തുന്നത്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്.  മെയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. 

അതേസമയം, മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിച്ചു. സ്വർണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റെ 6.4 ശതമാനമായും കുറയ്ക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചു. സ്വർണത്തിന്റെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News