തിരുവനന്തപുരം: സാധാരണ മാസം പോലയല്ല ഇത്തവണ ഏപ്രിൽ വിഷു, ഈദ് ദിവസങ്ങളും ഒപ്പം തന്നെ വേനൽക്കാല അവധിയുടെ തുടക്കവും കൂടിയാണിത്. ശമ്പളത്തിലും, പെൻഷനിലും കൺനട്ടിരിക്കുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും, സാധാരണക്കാർക്കുമെല്ലാം തുക എന്ന് കിട്ടും എന്നാണ് അറിയേണ്ടത്.
കഴിഞ്ഞ മാസമുണ്ടായ അതേ പ്രതിസന്ധിയുടെ ആശങ്കയും ഇത്തവണയും സംസ്ഥാനത്താകെ നിലനിൽക്കുന്നുണ്ട്. മാർച്ച് 1-ന് കിട്ടേണ്ടിയിരുന്ന ശമ്പളം എത്തിയതാകട്ടെ 6-നും ആദ്യം സെക്രട്ടേറിയേറ്റ് ജീവനക്കാർക്കും പിന്നീട് മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും ശമ്പളം എത്തി. മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട ശമ്പള വിതരണമാണ് ആറ് ദിവസം കൊണ്ട് തീർന്നതെന്നത് ശ്രദ്ധേയമാണ്.
ശമ്പളം കിട്ടേണ്ട തീയ്യതി എപ്പോൾ
മാസത്തിൻറെ ആദ്യമാണ് സാധാരണ ശമ്പളം കിട്ടേണ്ടത്. പരമാവധി ഒന്നോ, രണ്ടോ ദിവസം സാങ്കേതിക കാരണങ്ങളോ ബാങ്ക് പ്രശ്നങ്ങളോ കൊണ്ട് മാറി പോകാം എന്ന് മാത്രം. അതല്ലെങ്കിൽ ധന വകുപ്പിന് ശമ്പളം കൊടുക്കാൻ പണമില്ലാതായാലാണ് ശമ്പളം മുടങ്ങുന്നത്. ശമ്പളത്തിനും പെൻഷനുമായി 5000 കോടിയാണ് കേരളത്തിൽ ആകെ വേണ്ടത്. കൃത്യമായി എല്ലാ മാസവും വേണ്ട തുകയാണ്.
ഇത്തവണത്തെ അവസ്ഥ
ബില്ലുകൾ മാറി നൽകാൻ മാർച്ചിൽ വേണ്ടത് 6000 കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹരിക്കാനാകുമെന്നതിൽ ധനവകുപ്പിൽ അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ രണ്ടുമാസത്തെ ക്ഷേമപെൻഷനായി 1800 കോടിയും ധന വകുപ്പ് കണ്ടെത്തണം. ബജറ്റിൽ പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശ്ശികയുടെ ഒരു ഗഡുവും ഇത്തവണ ഏപ്രിലിലെ ശമ്പളത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ടതാണ്. അതായത് കുറഞ്ഞത് 1500 രൂപയെങ്കിലും അധികമായി ശമ്പളത്തിൽ ( അടിസ്ഥാന ശമ്പളം അനുസരിച്ച് മാറാം) ഉണ്ടാവേണ്ടതാണ്. ക്ഷേമ പെൻഷൻ കുടിശ്ശിക സർക്കാരിനെ തെല്ലൊന്നുമല്ല വട്ടം കറക്കുന്നത്. ഇത് കൊടുത്ത് തീർക്കുമോ ഇല്ലയോ എന്നതിൽ ഇതുവരെ വ്യക്തത പോലും വന്നിട്ടില്ല. അതേസമയം ഇത്തവണയും ശമ്പളം മുടങ്ങിയിൽ ഇത് വലിയ പ്രശ്നം ജീവനക്കാർക്കിടയിൽ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
ധനമന്ത്രി ZEE മലയാളം ന്യൂസിനോട്
സർക്കാർ ജീവനക്കാർക്ക് എല്ലാ മാസത്തെ പോലെ ഇക്കുറിയും കൃത്യമായി ശമ്പളം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ സീ മലയാളം ന്യൂസിനോട് പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക നില ഭദ്രമാണ്. ധനകാര്യ മാനേജ്മെൻ്റിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ശമ്പളവും പെൻഷനും കൃത്യമായി കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. രണ്ടുമാസത്തെ ക്ഷേമപെൻഷനുകൾക്കുള്ള തുകയും സർക്കാർ കണ്ടെത്തും. സാധാരണ സർക്കാരുകൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമല്ലോ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.