Union Budget 2023 live Updates: ആദായ നികുതിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ ആദായ നികുതി ഇല്ല

Budget session live updates: രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്  ലോക്സഭയിൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 01:45 PM IST
    രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു.
Live Blog

2023-24 വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു. ‘പേപ്പർലെസ്’ ബജറ്റാണ് ഇത്തവണയും അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

 

1 February, 2023

  • 13:45 PM

    സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആശ്വാസം നൽകുന്ന വിപ്ലവകരമായ ബജറ്റായിരുന്നു 2023 ലേത്.  പുതിയ ആദായനികുതി നിരക്കുകൾ വ്യക്തികൾക്ക് ആശ്വാസം നൽകുന്നു. ഈ ബജറ്റിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 66% വർധിപ്പിച്ചു, ഇതിനെ സ്വാഗതം ചെയ്യുന്നു: ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടർ

     

  • 13:45 PM

    വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരമില്ല.  വൻകിട വ്യവസായികൾക്ക് മാത്രമാണ് ബജറ്റിന്റെ നേട്ടം പാവങ്ങൾക്ക് ലഭിച്ചത് കുറച്ച് വാഗ്ദാനങ്ങൾ മാത്രം. പണപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ 7 ലക്ഷം രൂപ വരെയുള്ള നികുതി ഇളവ് നിസ്സാരമാണ്, ഇത് ഇടത്തരക്കാർക്ക് ആശ്വാസമാകുന്നില്ല; ഗൗരവ് ഗൊഗോയ്, കോൺഗ്രസ് എംപി

  • 13:45 PM

    ടാക്സ് സ്ലാബുകളിൽ മാറ്റം, 7 ലക്ഷം രൂപ വരെ ആദായനികുതിയില്ല, 
    നിർമല സീതരാമന്റെ ബജറ്റ് അവതരണം അവസാനിച്ചു

  • 12:30 PM

    9 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് 45000 രൂപ വരെ മാത്രം നികുതി 

  • 12:30 PM

    3 മുതൽ 6 ലക്ഷം രൂപ വരെ വരുമാനത്തിന് 5 ശതമാനം നികുതി, 6 മുതൽ 9 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതി, 9 മുതൽ 12 ലക്ഷം വരെ വരുമാനത്തിന് 15 ശതമാനം നികുതി, 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി, 15 ലക്ഷത്തിൽ കൂടുതൽ വരുമാനത്തിന് 30 ശതമാനം നികുതി

  • 12:30 PM

    Income Tax Slab: നികുതി സ്ലാബുകൾ അഞ്ചായി കുറച്ചു. 3 മുതൽ 6 ലക്ഷം രൂപ വരെ വരുമാനത്തിന് 5 ശതമാനം നികുതി. 

  • 12:15 PM

    Income Tax : ആദായനികുതിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ വരുമാനത്തിൽ നികുതിയിൽ

  • 12:15 PM

    50 ലക്ഷം വരുമാനമുള്ള പ്രൊഫഷണലുകൾക്ക് നികുതി ഇളവ്. രണ്ട് കോടി രൂപയുടെ വിറ്റ് വരവുള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവ്

  • 12:15 PM

    Cigaratte Price : സിഗരറ്റുകൾക്ക് വിലവർധിക്കും

  • 12:15 PM

    Customs Duty : അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്ക് 21 ശതമാനത്തിൽ  നിന്ന് 13 ശതമാനമാക്കി കുറയ്ക്കും

  • 12:15 PM

    Electric Vehicles Tax : വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് നികുതി ഇളവ്

  • 12:15 PM

    ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും. നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമാക്കും.

  • 12:15 PM

    ഇലക്ട്രിക്ക് ചിമ്മിനി, ഹീറ്റ് കോയിൽ, എത്തനോൾ, കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി എന്നിവയുടെ വില കുറയും

  • 12:15 PM

    TV, Mobile Phone : ടിവി, മൊബൈൽ ഫോൺ എന്നിവയുടെ പാനലുകളുടെ ഇറക്കുമതി തീരുവ കുറച്ചു

  • 12:15 PM

    TV, Mobile Phone : ടിവി, മൊബൈൽ ഫോൺ എന്നിവയുടെ പാനലുകളുടെ ഇറക്കുമതി തീരുവ കുറച്ചു

  • 12:15 PM

    E- Courts : ഇ കോടതികൾ ആരംഭിക്കാൻ 7000 കോടി രൂപ

  • 12:15 PM

    ജോയിന്റ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി 15 ലക്ഷമാക്കി. നേരത്തെയിത് 9 ലക്ഷം മാത്രമായിരുന്നു

  • 12:00 PM

    Investment : മുതിര്ന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തി. മാസാവരുമാനം ഉള്ളവരുടെ നിക്ഷേപപരിധി 9 ലക്ഷമാക്കി

  • 12:00 PM

    Savings Scheme for women: സ്ത്രീകൾക്കും പെൺക്കുട്ടികൾക്കുമായി മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി

  • 12:00 PM

    MSME : ഇടത്തരം ചെറുകിട വ്യവസായങ്ങൾക്ക് ഉള്ള ക്രഡിറ്റ് ഗ്യാരണ്ടി പദ്ധതിക്ക് 9000 കോടി രൂപ

     

  • 12:00 PM

    47 ലക്ഷം യുവാക്കൾക്ക് മൂന്ന് വര്ഷം സ്റ്റൈപൻഡ് 

     

  • 12:00 PM

    കോഡിങ് അടക്കമുള്ള മേഖലകളിൽ നൈപുണ്യ പദ്ധതികൾ

  • 12:00 PM

    ഗോബർധൻ പദ്ധതിക്ക്  10000 കോടി  രൂപ

  • 12:00 PM

    തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0

  • 12:00 PM

    5G Network : 5 ജി ആപ്പുകൾ വികസിപ്പിക്കാൻ 100 ലാബുകൾ

  • 12:00 PM

    മലിനീകരണത്തിന് കാരണമാകുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും

  • 12:00 PM

    മലിനീകരണത്തിന് കാരണമാകുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും

  • 12:00 PM

    ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക വികസനത്തിന് 15000 കോടി രൂപ

  • 11:45 AM

    Artificial Intelligence : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി മൂന്ന് കേന്ദ്രങ്ങൾ

  • 11:45 AM

    Pan Card : പാൻ കാർഡ് സാർവത്രിക ഐഡി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി കണക്കാക്കും

  • 11:45 AM

    Manhole : നഗരങ്ങളിലെയും പട്ടണങ്ങളിലെയും സെപ്റ്റിക് ടാങ്കുകളും മലിനജലവും മാൻഹോളിൽ നിന്ന് പൂർണമായും മെഷീൻ ഹോൾ മോഡിലേക്ക് മാറ്റും

  • 11:45 AM

    Karnataka Drought : കർണാടകയിലെ വരൾച്ച ബാധിത പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ 5,300 കോടി രൂപയുടെ സഹായം 

  • 11:45 AM

    Sickle Cell Anemia : ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമ്മാർജ്ജന പദ്ധതി

  • 11:45 AM

    സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശ രഹിത വായ്‌പകൾ നൽകും

  • 11:45 AM

    Capital Investment Outlay  : രാജ്യത്ത് മൂലധന നിക്ഷേപം 33 ശതമാനം ഉയർത്തി 10 ലക്ഷം കോടി രൂപയാക്കും

  • 11:30 AM

    157 നഴ്സിങ് കോളേജുകൾ സ്ഥാപിക്കും

  • 11:30 AM

    Railway Budget : റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും വരും 

  • 11:30 AM

    PM Awas Yojana :  പ്രധാനമന്ത്രി ആവാസ് യോജനയുടെ ചെലവ് 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തും

  • 11:30 AM

    Digital Library : കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി കൊണ്ട് വരും.

  • 11:30 AM

    Union Budget 2023 Main Points : ഇത്തവണത്തെ ബജറ്റിന്റെ 5 സൂചികകൾ : 1. എല്ലാവരെയും ഉൾകൊണ്ട് കൊണ്ടുള്ള  വികസനം 2. കാർഷിക വികസനം 3. യുവജനം ക്ഷേമം 4. സാമ്പത്തിക സ്ഥിരത 5. ലക്ഷ്യം നേടൽ 6. അടിസ്ഥാന സൗകര്യം,  7. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ

  • 11:30 AM

    ഇത്തവണ ഏഴു ഭാഗങ്ങളായാണ് ബജറ്റിനെ തിരിച്ചിരിക്കുന്നത്. അമൃതകാലത്ത് സപ്തർഷിമാറി പോലെ തന്നെ ഈ ബജറ്റ് ഇന്ത്യയെ നയിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

  • 11:15 AM

    Cooperative Societies : സഹകരണ മേഖലയ്ക്ക് 2516 കോടി രൂപ. പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷനാണ്  2516 കോടി രൂപ

  • 11:15 AM

    Horticulture Package : 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ് പ്രഖ്യാപിച്ചു. ഒപ്പം മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പാക്കേജുകൾ പ്രഖ്യാപിച്ചു

  • 11:15 AM

    ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റിൽ വളരെയധികം വർധന ഉണ്ടായി. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നേറാൻ സഹായിച്ചുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

  • 11:15 AM

    സുസ്ഥിര വികസനം; എല്ലാ വിഭാഗങ്ങളിലും വികസനം എത്തിക്കുക. കൃഷി, ഐടി എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വികസനം എന്നിവയ്ക്കാണ് ബജറ്റിൽ മുൻഗണനകൾ നൽകുക

  • 11:15 AM

    Sensex Today: ബജറ്റ് അവതരണത്തിനൊപ്പം ഓഹരി വിപണികളിൽ കുതിപ്പ്. സെൻസെക്സ് 60,000 പോയന്റിന് മുകളിലെത്തി

  • 11:15 AM

    പിഎം ഗരീബ് കല്യാൺ യോജന ഒരു വർഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഗുണഭോക്തക്കൾക്കും പ്രയോജനം. ഇതിനായി കേന്ദ്ര സർക്കാർ രണ്ട് ലക്ഷം കോടി രൂപ ചിലവഴിക്കും.

     

  • 11:00 AM

    നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമ്പദ്ഘടന ശരിയായ വഴിയിൽ ആണെന്നും കൂട്ടി ചേർത്തു

  • 11:00 AM

    കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു; അമൃതകാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി

Trending News