Manipur Horror Update: കലാപം കത്തിപ്പുകയുന്ന മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തുകയും പാടത്ത് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത് സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, സംഭവത്തിലെ മുഖ്യ ആരോപി ഖുയിറേം ഹെറാദാസ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കര്‍ശന നടപടിയെടുക്കുകയും മുഖ്യപ്രതിയായ ഖുയിറേം ഹെറാദാസിനെ ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് തൗബാൽ ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് 32 വയസ് പ്രായമുണ്ടാകും. വൈറലായ വീഡിയോയിൽ പ്രതി പച്ച ടീ ഷർട്ടിലാണ് കാണുന്നത്. അതേസമയം, മണിപ്പൂരിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗും ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. കൂടാതെ, ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും കുൽദീപ് അറിയിച്ചു.
മനുഷ്യ മന:സാക്ഷിയെ ഞടുക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നത്. ക്രൂരതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച ആ സംഭവത്തിന്‍റെ വീഡിയോ യഥാര്‍ത്ഥത്തില്‍ രാജ്യത്തെ മാത്രമല്ല ലോകത്തെ പോലും ഞെട്ടിച്ചിരിയ്ക്കുകയാണ്.
തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് 4 നാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്. രണ്ട് സ്ത്രീകളും കുക്കി സമുദായത്തിൽ പെട്ടവരാണെന്നും, ആൾക്കൂട്ടത്തിൽ ഉൾപ്പെട്ടവർ മെയ്തേയ് സമുദായത്തിൽ നിന്നുള്ളവരാണെന്നും അവകാശപ്പെടുന്നു. മാനവികതയെ അപമാനിക്കുക മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും കളങ്കമാണ് ഈ വീഡിയോ.
അതേസമയം, സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായതോടെ നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ മണിപ്പൂരിലെ ജനങ്ങള്‍. മെയ് 3 ന് ആരംഭിച്ച കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 150-ലധികം ആളുകൾ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിനാശകരമായ വംശീയ അക്രമം, മെയ് 3 നാണ് മണിപ്പൂരില്‍ ആരംഭിച്ചത്.
സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ ,പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മെയ് 29 മുതൽ നാല് ദിവസം മണിപ്പൂർ സന്ദർശിച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കര്‍ശനമാക്കിയിരുന്നു. സംസ്ഥാന തലത്തിലും നടപടികള്‍ സ്വീകരിയ്ക്കുന്നുണ്ട് എങ്കിലും ഫലം കാണുന്നില്ല എന്നാണ് സൂചനകള്‍....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...