RBI Monetary Policy: പണപ്പെരുപ്പത്തിനിടെ ആശ്വാസവുമായി ആർബിഐ, തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റമില്ല

RBI Monetary Policy: റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും  (Repo Rate and Reverse Repo Rate) റിസർവ് ബാങ്ക് ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (MPC) യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് (RBI Governor Shaktikanta Das) വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 12:46 PM IST
  • പോളിസി നിരക്കുകളിൽ മാറ്റമില്ല
  • റിപ്പോ നിരക്ക് 4 ശതമാനമായി നിലനിർത്താൻ സമവായം
  • റിവേഴ്‌സ് റിപ്പോ നിരക്കും 3.35 ശതമാനമായി നിലനിർത്തി
RBI Monetary Policy: പണപ്പെരുപ്പത്തിനിടെ ആശ്വാസവുമായി ആർബിഐ, തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റമില്ല

RBI Monetary Policy: മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് (RBI Governor Shaktikanta Das) ഇന്ന്  പലിശ നിരക്കുകൾ സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചു. 

റിസർവ് ബാങ്ക് (RBI) റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും (Repo Rate and Reverse Repo Rate) യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. അതായത് ആർബിഐയുടെ ഈ തീരുമാനത്തിന് ശേഷം പലിശ നിരക്കിൽ ഒരു മാറ്റവുമുണ്ടാകില്ല. 

Also Read:  ATM Cash Withdrawal: അടുത്ത മാസം മുതൽ ATM ൽ നിന്നും പണം പിൻവലിക്കുന്നത് ചെലവേറും!

പോളിസി നിരക്കുകളിൽ മാറ്റമില്ല (No change in policy rates)

MPC യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത് 'റിപ്പോ നിരക്ക് 4 ശതമാനമായി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (MPC) ഏകകണ്ഠമായി തീരുമാനിച്ചുവെന്നാണ്. റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റമില്ലാതെ 3.35 ശതമാനമായി നിലനിർത്തിയിട്ടുണ്ട്. ഇതോടൊപ്പം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF), ബാങ്ക് നിരക്കുകൾ എന്നിവയിൽ മാറ്റമില്ല. ഇത് 4.25 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.

എന്താണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക്? (What is Repo and Reverse Repo Rate?)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്കിനെ റിപ്പോ നിരക്ക്  (Repo Rate) എന്ന് വിളിക്കുന്നു. ഈ വായ്പ ഉപയോഗിച്ച് ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നു. അതായത് റിപ്പോ നിരക്ക് കുറയുമ്പോൾ വായ്പയുടെ പലിശ കുറയുകയും റിപ്പോ നിരക്ക് കൂടുമ്പോൾ ബാങ്കുകൾക്ക് പലിശ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യാം.

Also Read: RBI Governor Shaktikanta Das | ശക്തികാന്ത ദാസിന് ആർബിഐ ​ഗവർണർ സ്ഥാനം മൂന്ന് വർഷം കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ

മറുവശത്ത് റിവേഴ്‌സ് റിപ്പോ നിരക്ക് (Reverse Repo Rate) എന്നുപറയുന്നത് റിപ്പോ നിരക്കിന് നേർ വിപരീതമാണ്, ഇത് ബാങ്കുകളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ആർബിഐ നൽകുന്ന പലിശ നിരക്കാണ്. റിവേഴ്സ് റിപ്പോ നിരക്കിലൂടെയാണ് വിപണികളിലെ ദ്രവ്യത നിയന്ത്രിക്കുന്നത്.

'സ്വകാര്യ നിക്ഷേപം ത്വരിതപ്പെടുത്തണം' ('Need to accelerate private investment')

ആഗോള വിപണിയിൽ കോവിഡ്19 പകർച്ചവ്യാധി കാരണം നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യയും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതിൽ പ്രധാന പങ്ക് വഹിക്കാൻ ആർബിഐ ശ്രമിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 

Also Read: Viral Video: വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം, വീഡിയോ കണ്ടാൽ ഞെട്ടും! 

ഇപ്പോൾ നമ്മൾ കൊറോണയെ നേരിടാൻ മുന്നത്തെക്കാളും മെച്ചപ്പെട്ട നിലയിലാണെന്നും. രാജ്യത്ത് സ്വകാര്യ നിക്ഷേപം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭം സംസ്ഥാനങ്ങളിൽ നിന്നുള്ള വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.

ജിഡിപി ലക്ഷ്യത്തിൽ മാറ്റമില്ല (No change in GDP target)

മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മൊത്ത ആഭ്യന്തര ഉൽപ്പാദന (GDP) യോഗത്തിന്റെ ലക്ഷ്യത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2021-22 സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചാ നിരക്കിന്റെ (Economic Growth Rate) ലക്ഷ്യം 9.5 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.

 

Trending News