FY22-23 Important Dates: ഈ 3 മാസങ്ങള്‍ നിര്‍ണ്ണായകം, പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തിയതികള്‍ അറിയാം

FY22-23 Important Dates: സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട പല സാമ്പത്തിക ഇടപാടുകളും ഉണ്ട്. അതിനാല്‍, ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട തിയതികള്‍ ഓര്‍ക്കേണ്ടത് അനിവാര്യമാണ്. കാരണം ഈ ഇടപാടുകള്‍ക്ക്  മുടക്കം വരുത്തിയാല്‍ സംഭവിക്കുക വലിയ സാമ്പത്തിക നഷ്ടമായിരിയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 04:44 PM IST
  • സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട പല സാമ്പത്തിക ഇടപാടുകളും ഉണ്ട്. അതിനാല്‍, ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട തിയതികള്‍ ഓര്‍ക്കേണ്ടത് അനിവാര്യമാണ്.
FY22-23 Important Dates: ഈ 3 മാസങ്ങള്‍ നിര്‍ണ്ണായകം, പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തിയതികള്‍ അറിയാം

FY22-23 Important Dates: 2022 -2023 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി വെറും 3 മാസങ്ങള്‍ക്കൂടിയാണ് അവശേഷിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട പല സാമ്പത്തിക ഇടപാടുകളും ഉണ്ട്. അതിനാല്‍, ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട തിയതികള്‍ ഓര്‍ക്കേണ്ടത് അനിവാര്യമാണ്. കാരണം ഈ ഇടപാടുകള്‍ക്ക്  മുടക്കം വരുത്തിയാല്‍ സംഭവിക്കുക വലിയ സാമ്പത്തിക നഷ്ടമായിരിയ്ക്കും.

Also Read:  Maharashtra Doctors Strike: മഹാരാഷ്ട്രയിൽ ഡോക്ടർമാർ പണിമുടക്കില്‍, അടിയന്തര സേവനങ്ങള്‍ ഉടന്‍ നിർത്തുമെന്ന് ഭീഷണി 

സാമ്പത്തിക വര്‍ഷം 2022-2023 അവസാനത്തോടെ പൂർത്തിയാക്കേണ്ട സാമ്പത്തിക ഇടപാടുകളുടെ ഒരു  പട്ടിക ചുവടെ നല്‍കുന്നു. ഈ തിയതികള്‍ ഓര്‍മ്മിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ വലിയ പണനഷ്ടം ഒഴിവാക്കാം. 

1.  ITR: 

2022 ഡിസംബർ 31-ന് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഐടിആർ  നല്‍കുകയോ  പുതുക്കുകയോ ചെയ്‌തവർ, 2023 ജനുവരി 30-നോ അതിനുമുമ്പോ ആദായനികുതി റിട്ടേണുകൾ പരിശോധിച്ചുവെന്ന് ഉറപ്പാക്കണം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) 2022 ഓഗസ്റ്റ് 1 മുതൽ ഐടിആർ പരിശോധിക്കുന്നതിനുള്ള സമയപരിധി 120 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറച്ചിരിയ്ക്കുകയാണ്. 

2. ഇപിഎസിനു മുകളിലുള്ള പെൻഷന്  അപേക്ഷിക്കാനുള്ള അവസാന തീയതി

2023 മാർച്ച് 3 ആണ് അർഹരായ ജീവനക്കാർക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ  അടിസ്ഥാനത്തില്‍ യോഗ്യരായ ജീവനക്കാർക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ 4 മാസത്തെ സമയമാണ് നല്‍കിയിരിയ്ക്കുന്നത്. 

3. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതി അടയ്ക്കാനുള്ള അവസാന തീയതി

മുൻകൂർ നികുതി അടയ്ക്കുന്ന നികുതിദായകർക്ക് മാർച്ച് 15 ഒരു പ്രധാന ദിവസമാണ്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതിയുടെ അവസാന ഗഡു അടക്കാനുള്ള അവസാന ദിവസം മാർച്ച് 15 ആണ്.   ഒരു വ്യക്തി കൃത്യസമയത്ത് മുൻകൂർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ആദായനികുതി നിയമം, 1961 ലെ സെക്ഷൻ 234 ബി, 234 സി എന്നിവ പ്രകാരം പിഴയടയ്ക്കാന്‍ ബാധ്യസ്ഥനാണ്.

4. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 31 ആണ്. ഈ തീയതിക്കകം ഒരു വ്യക്തി തന്‍റെ പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, 2023 ഏപ്രിൽ 1 മുതൽ അയാളുടെ പാൻ കാര്‍ഡ്‌  പ്രവർത്തനരഹിതമാകും. ആദായനികുതി നിയമം, 1961 അനുസരിച്ച്, ബാങ്ക് അക്കൗണ്ടുകൾ തുറക്കുമ്പോഴും സ്ഥിരനിക്ഷേപം നടത്തുമ്പോഴും പാൻ നമ്പര്‍ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. മ്യൂച്വൽ ഫണ്ടുകളിലും മറ്റും നിക്ഷേപം ആരംഭിക്കുന്നതിനും ഇന്ന് പാന്‍ നമ്പര്‍ അനിവാര്യമാണ്.  

5. നികുതി ലാഭിക്കുന്നതിനുള്ള അവസാന ദിവസം

2022-23 സാമ്പത്തിക വർഷത്തേക്ക് നിങ്ങൾ പഴയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, 2022 മാർച്ച് 31-നകം നിങ്ങളുടെ നികുതി ലാഭിക്കൽ നടപടി പൂർത്തിയാക്കിയെന്ന് ഉറപ്പാക്കുക. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ആദായനികുതി നിയമം, 1961 പ്രകാരം നിർദ്ദിഷ്ട നിക്ഷേപങ്ങളും ചെലവുകളും കാട്ടി നികുതി ലാഭിക്കാം.

6. മുതിർന്ന പൗരന്മാർക്കുള്ള ഗ്യാരണ്ടി പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള അവസാന അവസരം

ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്  2023 മാർച്ച് 31 ആണ്  മുതിർന്ന പൗരന്മാർക്ക് പ്രധാനമന്ത്രി വയ വന്ദന യോജനയിൽ (പിഎംവിവിവൈ) നിക്ഷേപം നടത്താനുള്ള അവസാന ദിവസം. ഈ സ്കീം പൗരന്മാർക്ക് 10 വർഷത്തേക്ക് ഉറപ്പുള്ള പെൻഷൻ തുക നൽകുന്നു. ഒരു മുതിർന്ന പൗരന് ലഭിക്കുന്ന പെൻഷൻ അയാള്‍ നിക്ഷേപിച്ച തുകയെ ആശ്രയിച്ചിരിക്കുന്നു. ഒരു മുതിർന്ന പൗരന് 1,62,162 രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 1,000 രൂപയും 15 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പരമാവധി 9,250 രൂപയും പ്രതിമാസം ലഭിക്കും. മാസം തോറും പെന്‍ഷന്‍ തുക കൈപ്പറ്റുന്നതിനുപുറമേ ത്രൈമാസത്തിലോ അർദ്ധവാർഷികത്തിലോ വാർഷികത്തിലോ പെൻഷൻ സ്വീകരിക്കാനുള്ള അവസരവും ഉണ്ട്. 

7. ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങാൻ വായ്പയെടുക്കുമ്പോൾ ഇളവ്

ലോൺ എടുത്ത് ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങളുടെ ലോണിന് 2022 മാർച്ച് 31-നോ അതിന് മുമ്പോ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത് സെക്ഷൻ 80EEB പ്രകാരം പരമാവധി 1.5 ലക്ഷം രൂപ കിഴിവിന് വ്യക്തിയെ യോഗ്യനാക്കും. ഇലക്‌ട്രിക് വാഹനം വാങ്ങാനായി എടുത്ത വായ്പയുടെ പലിശയ്ക്ക് നികുതി ഇളവ്  അവകാശപ്പെടാം.

8. 2019-20 സാമ്പത്തിക വർഷത്തേക്കുള്ള അപ്‌ഡേറ്റ് ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി

നിങ്ങൾ 2019-20 സാമ്പത്തിക വർഷത്തേക്ക് (AY 2020-21) ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിലോ ഐടിആർ ഫയൽ ചെയ്യുമ്പോൾ വരുമാനമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലോ, നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്ത ഐടിആർ   ഫയൽ ചെയ്യാനുള്ള അവസരം ഉണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News