Saving Account Closing Fee: തുറക്കാന്‍ മാത്രമല്ല, ബാങ്ക് അക്കൗണ്ട്‌ ക്ലോസ് ചെയ്യാനും കൊടുക്കണം പൈസ- ക്ലോസിംഗ് ചാർജുകൾ ഇതാ

അക്കൗണ്ട് മാനേജ് ചെയ്യാൻ മെയിന്റനൻസ് ഫീസും മിനിമം തുകയും ആവശ്യമാണ്. ഇനി ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴും ചില ചാർജുകൾ നിങ്ങൾക്ക് നൽകേണ്ടിവരും

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 01:11 PM IST
  • 14 ദിവസത്തിനുള്ളിൽ ക്ലോസ് ചെയ്താൽ ബാങ്ക് നിങ്ങളിൽ നിന്ന് ഒരു തരത്തിലുള്ള ചാർജും ഈടാക്കില്ല
  • ഒരു വർഷം കഴിഞ്ഞ എസ്ബിഐയിൽ അക്കൗണ്ട് ക്ലോസ് ചെയ്താൽ ഇതിന് ബാങ്ക് ഒരു ചാർജും എടുക്കില്ല
  • അക്കൗണ്ട് തുറന്ന് 30 ദിവസത്തിനകം ക്ലോസ് ചെയ്താൽ അതിന് ഒരു തരത്തിലുള്ള ചാർജും നൽകേണ്ടതില്ല
Saving Account Closing Fee: തുറക്കാന്‍ മാത്രമല്ല, ബാങ്ക് അക്കൗണ്ട്‌ ക്ലോസ് ചെയ്യാനും കൊടുക്കണം പൈസ- ക്ലോസിംഗ് ചാർജുകൾ ഇതാ

നിങ്ങൾക്ക് ഏതെങ്കിസും ബാങ്കുകളിൽ സേവിംഗ്സ് അക്കൗണ്ട് ഉണ്ടോ?  ഉണ്ടെങ്കിൽ അവയിലൊന്ന് ക്ലോസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? എങ്കിൽ ഇത് ശ്രദ്ധിക്കണം. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് നിങ്ങൾക്ക് ചലി പ്രശ്‌നമുണ്ടാക്കിയേത്താം.

അക്കൗണ്ട് മാനേജ് ചെയ്യാൻ മെയിന്റനൻസ് ഫീസും മിനിമം തുകയും ആവശ്യമാണ്. ഇനി ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴും ചില ചാർജുകൾ നിങ്ങൾക്ക് നൽകേണ്ടിവരും. ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഈ നിയമം ബാധകമാണ്. ഇത്തരത്തിലുള്ള വിവിധ ബാങ്കുകളുടെ അക്കൗണ്ട് ക്ലോഷർ തുകയെ പറ്റി നോക്കാം.

HDFC ബാങ്ക്

നിങ്ങൾ ഒരു എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് തുറന്ന് 14 ദിവസത്തിനുള്ളിൽ ക്ലോസ് ചെയ്താൽ ബാങ്ക് നിങ്ങളിൽ നിന്ന് ഒരു തരത്തിലുള്ള ചാർജും ഈടാക്കില്ല. എന്നാൽ 15-ാ ദിവസം മുതൽ 12 മാസം വരെ കാലയളവിൽ നിങ്ങൾ അക്കൗണ്ട് ക്ലോസ് ചെയ്താൽ 500 രൂപ ക്ലോഷർ ചാർജ് നൽകണം. മുതിർന്ന പൗരന്മാർക്ക് ഈ ചാർജ് 300 രൂപയാണ്. എന്നാൽ 12 മാസത്തിന് ശേഷം, ബാങ്ക് ചാർജൊന്നും എടുക്കില്ല.

എസ്.ബി.ഐ

നിങ്ങൾ ഒരു വർഷം കഴിഞ്ഞ എസ്ബിഐയിൽ അക്കൗണ്ട് ക്ലോസ് ചെയ്താൽ ഇതിന് ബാങ്ക് ഒരു ചാർജും എടുക്കില്ല. എന്നാൽ 15 ദിവസം മുതൽ 12 മാസം വരെ ഇടയിൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ ജിഎസ്ടിക്കൊപ്പം 500 രൂപ നൽകേണ്ടിവരും.

ഐസിഐസിഐ ബാങ്ക്

അക്കൗണ്ട് തുറന്ന് ആദ്യത്തെ 30 ദിവസത്തിനുള്ളിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഐസിഐസിഐ ബാങ്ക് ഒരു തരത്തിലുള്ള ചാർജും ഈടാക്കില്ല. എന്നാൽ 31-ാം ദിവസത്തിനും 12-ാം മാസത്തിനും ഇടയിൽ നിങ്ങൾ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ ബാങ്ക് നിങ്ങളിൽ നിന്ന് 500 രൂപ ഈടാക്കും.

കാനറ ബാങ്ക്

ആദ്യത്തെ 14 ദിവസത്തിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് കാനറ ബാങ്ക് ഒരു ഫീസും ഈടാക്കില്ല. എന്നാൽ 15-ാം ദിവസം മുതൽ 12 മാസം വരെ കാലയളവിൽ അക്കൗണ്ട് ക്ലോസ് ചെയ്താൽ നിങ്ങളിൽ നിന്ന് 200 രൂപ + ജിഎസ്ടി ഈടാക്കും. എന്നാൽ ഒരു വർഷത്തിന് ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക്  100 രൂപ + ജിഎസ്ടി അടയ്‌ക്കേണ്ടിവരും.

യെസ് ബാങ്ക്

അക്കൗണ്ട് തുറന്ന് 30 ദിവസത്തിനകം അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താൽ അതിന് ഒരു തരത്തിലുള്ള ചാർജും നൽകേണ്ടതില്ല. എന്നാൽ 31-ാം ദിവസം മുതൽ 12-ാം മാസം വരെ നിങ്ങൾ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ അതിന് 500 രൂപ നൽകേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News