SBI 'Kavach personal loan': കോവിഡ്​ രോഗികൾക്ക്​ പ്രത്യേക വായ്​പ പദ്ധതിയുമായി SBI

കോവിഡ്​ രോഗികളുടെ ചികിത്സക്കായി വ്യക്​തിഗത വായ്​പ പദ്ധതിയുമായി  SBI. കവച്  (Kavach) എന്ന ഈ പദ്ധതിയിലൂടെ പരമാവധി 5  ലക്ഷം രൂപവരെയാണ്  വായ്​പയായി നല്‍കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 11:17 PM IST
  • കോവിഡ്​ രോഗികളുടെ ചികിത്സക്കായി വ്യക്​തിഗത വായ്​പ പദ്ധതിയുമായി SBI.
  • കവച് (Kavach) എന്ന ഈ പദ്ധതിയിലൂടെ പരമാവധി 5 ലക്ഷം രൂപവരെയാണ് വായ്​പയായി നല്‍കുന്നത്.
  • രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്പ നല്‍കുന്ന പദ്ധതിയാണ് ഇത്. 8.5% ആണ് പലിശനിരക്ക്​. 60 മാസമാണ്​ തിരിച്ചടവ്​ കാലാവധി.
SBI 'Kavach personal loan': കോവിഡ്​ രോഗികൾക്ക്​ പ്രത്യേക വായ്​പ പദ്ധതിയുമായി SBI

New Delhi: കോവിഡ്​ രോഗികളുടെ ചികിത്സക്കായി വ്യക്​തിഗത വായ്​പ പദ്ധതിയുമായി  SBI. കവച്  (Kavach) എന്ന ഈ പദ്ധതിയിലൂടെ പരമാവധി 5  ലക്ഷം രൂപവരെയാണ്  വായ്​പയായി നല്‍കുന്നത്.

രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്പ നല്‍കുന്ന പദ്ധതിയാണ് ഇത്.   8.5% ആണ്  പലിശനിരക്ക്​. 60 മാസമാണ്​ തിരിച്ചടവ്​ കാലാവധി. കൂടാതെ, മൂന്ന്​ മാസത്തെ മൊറ​ട്ടോറിയവും വായ്​പയ്ക്ക്​ അനുവദിക്കും. 

വ്യക്​തിഗത  വായ്​പകളിൽ  (Personal Loan) ഏറ്റവും കുറഞ്ഞ പലിശയാണ്​ കവചിന്​  (Kavach) ഈടാക്കുകയെന്ന്   SBI അറിയിച്ചു.

ഈ ലോണിന്‍റെ മറ്റൊരു പ്രത്യേകത  കോവിഡിൽ നിന്ന്​ രോഗമുക്​തി നേടിയവർക്കും വായ്​പയ്ക്കായി അപേക്ഷിക്കാമെന്നതാണ്. 

നിരവധി ഉപഭോക്​താകൾ കോവിഡ്​ ചെലവുകൾ  വഹിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ്​ SBI പുതിയ വായ്പാ പദ്ധതിയുമായി എത്തുന്നത്‌.  പഭോക്​താകളെ അവരുടെ ആവശ്യ നേരത്ത് സഹായിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും  SBI ചെയർമാൻ ദിനേഷ്​ ഖാര പറഞ്ഞു. 

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടീ സ്‌കീമിന് (Emergency Credit Line Guarantee Scheme - ECLGS) കീഴിലാണ് കോവിഡ് ചികിത്സയ്ക്കായുള്ള ഈ വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.  ഈട് ആവശ്യമില്ലാത്ത ഈ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ 5 ലക്ഷം രൂപ വരെയാണ് ഉപയോക്താക്കള്‍ക്ക് വായ്പയായി ലഭിക്കുക. 8.5% പലിശ നിരക്കിലായിരിക്കും കോവിഡ് ചികിത്സാ വായ്പ ലഭിക്കുക, പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു. 

Also Read: Bank Alert..! Cheque ബുക്കുമായി ബന്ധപ്പെട്ട ഈ നിയമം ജൂലൈ 1 മുതല്‍ മാറുന്നു, Account ഉടമകള്‍ ശ്രദ്ധിക്കുക

25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം  കോവിഡ് വായ്പയായി ഉപയോക്താക്കള്‍ക്ക് അനുവദിക്കുക.   വായ്പാ അപേക്ഷകന്‍റെ ആവശ്യവും തിരിച്ചടവ് ശേഷിയും പരിഗണിച്ചാണ് ബാങ്ക് വായ്പാ തുക നിശ്ചയിക്കുക.

Covid കാലത്ത്  ഉപയോക്താക്കളെ സഹായിക്കുന്നതിനായി  നിരവധി സേവനങ്ങളാണ്  എസ്ബിഐ  (SBI) വാഗ്ദാനം ചെയ്തത്.  അന്യ ശാഖകളില്‍നിന്നും പണം പിന്‍വലിക്കല്‍ അടക്കം  നിരവധി ആനുകൂല്യങ്ങള്‍ SBI നടപ്പാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News