IRCTC Swiggy Tie Up: ഐആർസിടിസിയും സ്വിഗ്ഗിയും കൈകോര്‍ത്തു!! ഇനി ട്രെയിൻ യാത്രയിലും ലഭിക്കും സുഭിക്ഷമായ ഭക്ഷണം

IRCTC Teams Up With Swiggy:  ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഐആർസിടിസിയും  സ്വിഗ്ഗിയും ചേര്‍ന്ന് ഒരുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 08:54 PM IST
  • ഐആർസിടിസിയുടെ (Indian Railway Catering and Tourism Corporation - IRCTC) ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് സാധിക്കും.
IRCTC Swiggy Tie Up: ഐആർസിടിസിയും സ്വിഗ്ഗിയും കൈകോര്‍ത്തു!! ഇനി ട്രെയിൻ യാത്രയിലും ലഭിക്കും സുഭിക്ഷമായ ഭക്ഷണം

IRCTC Teams Up With Swiggy: ട്രെയിന്‍ യാത്രയില്‍ ഇനി ലഭിക്കും അടിപൊളി ഭക്ഷണം...!! അതായത്, ഇനി ട്രെയിന്‍ യാത്രയില്‍ ഭക്ഷണത്തിന്‍റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ട, ഐആർസിടിസിയും  സ്വിഗ്ഗിയും കൈകോര്‍ത്തു. 

Also Read: Mahashivratri 2024: 300 വർഷങ്ങൾക്ക് ശേഷം മഹാശിവരാത്രിയില്‍ അപൂർവ യോഗം!! മേടം, ഇടവം രാശിക്കാര്‍ക്ക് വന്‍ നേട്ടം!!

ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണ വിതരണത്തിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (IRCTC) കമ്പനി ധാരണാപത്രം ഒപ്പുവെച്ചതായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സ്വിഗ്ഗി ചൊവ്വാഴ്ച അറിയിച്ചു. ധാരണാപത്രത്തിന്‍റെ ഭാഗമായി ബെംഗളൂരു, ഭുവനേശ്വർ, വിശാഖപട്ടണം, വിജയവാഡ വഴി യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർക്ക് സ്വിഗ്ഗി ഭക്ഷണം എത്തിക്കും. വരും ആഴ്ചകളിൽ ഈ സേവനം രാജ്യത്തുടനീളമുള്ള 59 അധിക സിറ്റി സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.

Also Read: Attack On ED: സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം സിബിഐ അന്വേഷിക്കും  
 
അതായത്, ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഐആർസിടിസിയും  സ്വിഗ്ഗിയും ചേര്‍ന്ന് ഒരുക്കുന്നത്. 

ഐആർസിടിസിയുടെ  (Indian Railway Catering and Tourism Corporation - IRCTC) ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് സാധിക്കും. 

Swiggy വഴി ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിനായി യാത്രക്കാര്‍ക്ക്  IRCTC ആപ്പിൽ PNR നൽകേണ്ടതുണ്ട്. കൂടാതെ, ഭക്ഷണം ഡെലിവറി ചെയ്യാൻ ഇഷ്ടപ്പെട്ട സ്റ്റേഷൻ തിരഞ്ഞെടുക്കുക, ആപ്പിലെ റെസ്റ്റോറന്‍റുകളുടെ വിപുലമായ ലിസ്റ്റില്‍ നിന്നും ഇഷ്ടപ്പെട്ട  റെസ്റ്റോറന്‍റ് തിരഞ്ഞെടുക്കുക നിർദ്ദിഷ്ട സ്ഥലവും സമയവും തിരഞ്ഞെടുക്കുക. അതായത്, IRCTC ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക വളരെ എളുപ്പമാണ്. 

"സ്വിഗ്ഗിയുമായുള്ള ഈ പങ്കാളിത്തം റെയില്‍വേ യാത്രക്കാർക്ക് ഭക്ഷണ കാര്യത്തില്‍ കൂടുതല്‍  ഓപ്ഷനുകള്‍ നൽകുകയും അവരുടെ യാത്രകൾ കൂടുതൽ അവിസ്മരണീയമാക്കുകയും ചെയ്യുമെന്ന്  IRCTC ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കുമാർ ജെയിൻ പറഞ്ഞു.

കൂടാതെ, യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം ഇൻസുലേറ്റ് ചെയ്ത സ്വിഗ്ഗി ബാഗുകളിൽ പായ്ക്ക് ചെയ്യുമെന്ന് കമ്പനി സൂചിപ്പിച്ചു. സ്വിഗ്ഗിയുടെ ഡെലിവറി പങ്കാളി, ഡെലിവറിക്ക് കുറച്ച് മിനിറ്റ് മുമ്പ് തിരഞ്ഞെടുത്ത പ്ലാറ്റ്‌ഫോമിൽ എത്തുകയും ഭക്ഷണം ഉപഭോക്താവിന് കൈമാറുകയും ചെയ്യും. ശുദ്ധമായ ഭക്ഷണം യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതിലായിരിയ്ക്കും  കമ്പനി ശ്രദ്ധിക്കുക എന്ന്  സ്വിഗ്ഗി വ്യക്തമാക്കി. 

 
 

    
 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

  

Trending News