FD for Senior Citizen: മുതിർന്ന പൗരന്മാർക്ക് SBIയേക്കാൾ പലിശ നല്‍കും ഈ ബാങ്ക്!!

FD for Senior Citizen:  മുതിർന്ന പൗരന്മാർ നിക്ഷേപതിനായി കൂടുതലും ഉപയോ​ഗപ്പെടുത്തുന്നത് സ്ഥിര നിക്ഷേപമാണ്. അതിനാൽ തന്നെ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വലിയ പ്രധാന്യം നിക്ഷേപങ്ങളിൽ നൽകുന്നു. സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലെ 0.50 ശതമാനം വ്യത്യാസം തന്നെ ഇതിന് ഉദാഹരണം.

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 04:12 PM IST
  • സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം പ്രകാരം മുതിർന്ന പൗരന്മാർക്ക് സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ 0.75% അധിക പലിശ നിരക്ക് HDFC ബാങ്ക് നൽകുന്നു.
FD for Senior Citizen: മുതിർന്ന പൗരന്മാർക്ക് SBIയേക്കാൾ പലിശ നല്‍കും ഈ ബാങ്ക്!!

FD for Senior Citizen: ഇന്ന് സുരക്ഷിത നിക്ഷേപത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലാണ് സ്ഥിര നിക്ഷേപങ്ങള്‍ (Fixed Deposit). അടുത്തിടെയായി സാമാന്യം ഭേദപ്പെട്ട പലിശ നിരക്ക് ലഭിക്കുന്നതിനാല്‍ സ്ഥിര നിക്ഷേപം ലാഭകരവും  സുരക്ഷിതവുമായി ആളുകള്‍ കണക്കാക്കുന്നു. 

Also Read:  Manipur Violence Update: മണിപ്പൂര്‍ സംഘര്‍ഷം, ഇന്‍റർനെറ്റ് നിരോധനം ജൂലൈ 10 വരെ നീട്ടി

ഫെബ്രുവരി മാസത്തില്‍  RBI റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ വായ്പയ്ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്കില്‍ കാര്യമായ മാറ്റമാണ് ബാങ്കുകള്‍ വരുത്തിയിരിയ്ക്കുന്നത്. നിരവധി ബാങ്കുകള്‍  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.

സ്ഥിര നിക്ഷേപങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറെ നേട്ടമാണ് നല്‍കുന്നത്. കാരണം, മിക്ക ബാങ്കുകളും   സാധാരണക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ്  മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്.   രാജ്യത്തെ ചില ബാങ്കുകള്‍ FD യ്ക്ക്  9% ലധികം പലിശ നൽകുന്നു.  

മുതിർന്ന പൗരന്മാർ നിക്ഷേപതിനായി കൂടുതലും ഉപയോ​ഗപ്പെടുത്തുന്നത് സ്ഥിര നിക്ഷേപമാണ്. അതിനാൽ തന്നെ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വലിയ പ്രധാന്യം നിക്ഷേപങ്ങളിൽ നൽകുന്നു. സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലെ 0.50 ശതമാനം വ്യത്യാസം തന്നെ ഇതിന് ഉദാഹരണം. 

മുതിർന്ന പൗരന്മാർക്ക് SBI WE Care നിക്ഷേപത്തിന്‍റെ ഭാ​ഗമായി 5 വർഷം മുതൽ 10 വർഷത്തേക്ക് 7.50%  പലിശ എസ്ബിഐ നൽകുന്നുണ്ട്. പ്രീമിയം നിരക്കിനൊപ്പം 0.50 ശതമാനം അധിക നിരക്കാണ് എസ്ബിഐ നൽകുന്നത്.

എന്നാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് SBIയേക്കാൾ  അധികം പലിശ നല്‍കുന്ന ഒരു പ്രശസ്ത സ്വകാര്യ ബാങ്ക് ഉണ്ട്.  അതായത്, സമാന രീതിയില്‍  മുതിർന്ന പൗരന്മാരെ പരി​ഗണിക്കുന്ന ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank). എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ  സീനിയർ സിറ്റിസൺ കെയർ  ഉയർന്ന പലിശ നിരക്കുള്ള പദ്ധതി പ്രകാരമാണ് മുതിർന്ന പൗരന്മാർക്ക് ബാങ്ക് അധിക നിരക്ക് നൽകുന്നത്. നിക്ഷേപകർക്ക് എസ്ബിഐയേക്കാൾ പലിശ നൽകുന്ന ഈ പദ്ധതി ജൂലായ് 7ന് അവസാനിക്കും. പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം... 

സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം പ്രകാരം മുതിർന്ന പൗരന്മാർക്ക് സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ 0.75% അധിക പലിശ നിരക്ക് ബാങ്ക് നൽകുന്നു. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലാണ് സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം ബാധകമാകുന്നത്. അതനുസരിച്ച് നിക്ഷേപകർക്ക് 7.75% പലിശ നേടാം. പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കലിനും പലിശ നിരക്ക് ലഭിക്കും. എന്നാല്‍ പ്രവാസി ഇന്ത്യക്കാർക്ക് ഈ ഓഫർ ബാധകമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News