Indian Railways Update: രാത്രി യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

റെയിൽവേയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മറ്റ് യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന രീതിയിലുള്ള യാതൊരു പ്രവൃത്തിയും അനുവദനീയമല്ല. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 05:32 PM IST
  • റെയിൽവേയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മറ്റ് യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന രീതിയിലുള്ള യാതൊരു പ്രവൃത്തിയും അനുവദനീയമല്ല.
Indian Railways Update: രാത്രി യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

Indian Railways Update: കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിച്ചുകൊണ്ടുള്ള ദീര്‍ഘദൂര ട്രെയിന്‍ യാത്ര ഏറെ സുഖമുള്ള ഒരു അനുഭവമാണ്‌.  പ്രത്യേകിച്ചും രാത്രി കാലങ്ങളിലെ ട്രെയിന്‍ യാത്ര ആസ്വദിക്കാത്തവര്‍ വിരളമായിരിയ്ക്കും.

ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. എണ്ണമറ്റ നവീകരണങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കി വരുന്നത്. യാത്രക്കാര്‍ക്ക് സുഖകരവും സന്തോഷപ്രദവുമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. 

Also Read:   Bank Holiday: നവംബർ 8ന് ഗുരുനാനാക്ക് ജയന്തി, ഏതൊക്കെ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല?

അതിനായി ദിനംപ്രതി റെയില്‍വേ മാറ്റങ്ങള്‍ നടപ്പാക്കി വരികയാണ്‌.  മാറ്റങ്ങള്‍ക്കൊപ്പം പുതിയ പുതിയ നിയമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.  ഇതില്‍ രാത്രി യാത്രക്കാര്‍ക്കായി നല്‍കിയിരിയ്ക്കുന്ന  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. 

Also Read:  Crime News: അശ്ലീല ചിത്രം കണ്ട് 7 വയസുകാരിയെ പീഡിപ്പിച്ച 10 വയസുകാരന്‍ അറസ്റ്റില്‍ 

ട്രെയിനിൽ രാത്രി ഉറങ്ങുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം  

റെയിൽവേയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിങ്ങളുടെ സീറ്റിലോ കമ്പാർട്ട്മെന്റിലോ കോച്ചിലോ ഉള്ള ഒരു യാത്രക്കാരനും രാത്രിയില്‍ മൊബൈലിൽ ഉച്ചത്തിൽ സംസാരിക്കാനോ ഉച്ചത്തിൽ പാട്ടുകൾ കേൾക്കാനോ കഴിയില്ല. മറ്റ് യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന രീതിയിലുള്ള യാതൊരു പ്രവൃത്തിയും അനുവദനീയമല്ല.  
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം, തങ്ങളുടെ കോച്ചിൽ ഒരുമിച്ച് യാത്ര ചെയ്യുന്നവർ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയും രാത്രി വൈകുവോളം പാട്ടുകൾ കേൾക്കുകയോ ചെയ്യുന്നതായി പല യാത്രക്കാരും പരാതിപ്പെട്ടിരുന്നു. ഇതുകൂടാതെ രാത്രി 10 മണിക്ക് ശേഷവും പല യാത്രക്കാരും ലൈറ്റ് ഓണാക്കി മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്നതും പതിവായിരുന്നു. ഇത് കണക്കിലെടുത്താണ് റെയിൽവേ രാത്രി യാത്രക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവന്നത്. ഏതെങ്കിലും യാത്രക്കാരൻ നിയമങ്ങൾ  ലംഘിച്ചാല്‍ റെയില്‍വേ അവര്‍ക്കെതിരെ നടപടിയെടുക്കും.

റെയില്‍വേ നടപ്പാക്കുന്ന പുതിയ നിയമങ്ങൾ എന്തൊക്കെയാണ്? 
ട്രെയിന്‍ യാത്രയ്ക്കിടെ രാത്രി 10 മണിക്ക് ശേഷം മൊബൈലിൽ ഉച്ചത്തിൽ സംസാരിച്ചാൽ കർശന നടപടി സ്വീകരിക്കും.  

പുതിയ നിയമം അനുസരിച്ച് രാത്രി യാത്രയിൽ ട്രെയിനില്‍ യാത്രക്കാർക്ക് ഉച്ചത്തിൽ സംസാരിക്കാനോ പാട്ട് കേൾക്കാനോ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും യാത്രക്കാരൻ പരാതിപ്പെട്ടാൽ അത് തീർപ്പാക്കേണ്ടത് ട്രെയിനിലുള്ള ജീവനക്കാരുടെ ചുമതലയായിരിക്കും.

ഈ പുതിയ നിയമങ്ങൾ അനുസരിച്ച്, രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നത് ഇനി അനുവദിക്കില്ല, അതായത്, രാത്രി 10 മണിക്ക് ശേഷം ഒരു തരത്തിലുള്ള ആഘോഷങ്ങളും അനുവദിക്കില്ല. ഉച്ചത്തിലുള്ള ശബ്ദവും സംഗീതവും കേട്ട് ഉറക്കം നഷ്ടപ്പെടുന്ന യാത്രികരുടെ പരാതിയുടെ വെളിച്ചത്തിലാണ് പുതിയ നിയമങ്ങൾ പുറത്തിറക്കിയത്. സഹയാത്രികരുടെ ഉറങ്ങാനുള്ള അവകാശം കണക്കിലെടുത്ത്, സമയബന്ധിതമായി റെയിൽവേ ഈ  നിയന്ത്രണങ്ങൾ പ്രാബല്യത്തില്‍ വരുത്തിയിരിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News