ONDC: എന്താണ് ഒഎൻഡിസി? ചെറുകിട ബിസിനസുകാർക്ക് ഇത് എങ്ങനെ ഉപകാരപ്പെടും?

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ച് നിൽക്കുന്ന നിലവിലെ ഇ–കൊമേഴ്സ് രംഗത്തെ ഒരു പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎൻഡിസിയിലൂടെ ലക്ഷ്യമിടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 04:45 PM IST
  • ഒഎൻഡിസിയിലൂടെ ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ​ഗോയൽ വ്യക്തമാക്കിയിരുന്നു.
  • ഇടനിലക്കാർ ഒരുപാട് ഇല്ലാത്തത് കൊണ്ട് തന്നെ പ്ലാറ്റ്ഫോമുകൾ ഉയർന്ന കമ്മിഷൻ ഈടാക്കുന്ന അവസ്ഥയുണ്ടാകില്ലെന്ന് അധികൃതർ പറയുന്നു.
  • ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനും കൂടി വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരുന്നത്.
ONDC: എന്താണ് ഒഎൻഡിസി? ചെറുകിട ബിസിനസുകാർക്ക് ഇത് എങ്ങനെ ഉപകാരപ്പെടും?

ഇ-കൊമേഴ്സ് രം​ഗത്തെ വമ്പന്മാർക്ക് ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികേന്ദ്രീകൃത ശൃംഖലയാണ് ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി). വമ്പന്മാർ മേഖല കയ്യടക്കിയതോടെയാണ് ഒരു പ്ലാറ്റ്ഫോമിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ശൃംഖല തയാറാക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ച് നിൽക്കുന്ന നിലവിലെ ഇ–കൊമേഴ്സ് രംഗത്തെ ഒരു പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎൻഡിസിയിലൂടെ ലക്ഷ്യമിടുന്നത്. യുപിഐ പോലൊരു സംവിധാനമാണ് ഒഎൻഡിസി. പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. 

ഒഎൻഡിസിയിലൂടെ ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ​ഗോയൽ വ്യക്തമാക്കിയിരുന്നു. ഇടനിലക്കാർ ഒരുപാട് ഇല്ലാത്തത് കൊണ്ട് തന്നെ പ്ലാറ്റ്ഫോമുകൾ ഉയർന്ന കമ്മിഷൻ ഈടാക്കുന്ന അവസ്ഥയുണ്ടാകില്ലെന്ന് അധികൃതർ പറയുന്നു. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനും കൂടി വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരുന്നത്. 

Also Read: EPF Rate Cut : ഇപിഎഫ് പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചത് കേന്ദ്രം അനുമതി നൽകി

നിലവിൽ കുറച്ച് ന​ഗരങ്ങളിൽ മാത്രമാണ് ഒഎൻഡിസി സേവനം ലഭ്യമാകൂ. ആറ് മാസക്കാലയളവിൽ നൂറോളം ന​ഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം. കേരളത്തിലെ ഒരു നഗരത്തിലും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയേക്കും. ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനി അടക്കമുള്ള പ്രമുഖരെയാണ് പദ്ധതിയുടെ ഉപദേശകസമിതിയിൽ നിയമിച്ചിരിക്കുന്നത്. 

ഒഎൻഡിസി സേവനം ലഭിക്കുന്നതിനായി പ്രത്യേക ആപ്പുണ്ടാകില്ല. പകരം യുപിഐ സേവനം വിവിധ ആപ്പുകലിൽ ലഭ്യമാകുന്നപോലെ ആപ്പുകളിൽ ഒഎൻഡിസി ലഭ്യമാകും. ഏത് കമ്പനികൾക്കും ഒഎൻഡിസി സൗകര്യം അവരുടെ ആപ്പുകളിൽ കൊണ്ടുവരാം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News