പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള തീയതി വീണ്ടും നീട്ടി. രണ്ട് മാസത്തേക്കാണ് ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയം നീട്ടിയിരിക്കുന്നത്. 2022 ജൂലൈ 31 നാണ് ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി, ഇതിന് മുമ്പ് 2022 മെയ് 31 വരെ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്. എന്നാൽ ഈ സമയത്തിനുള്ളിൽ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സമയം നീട്ടിയത്.
രണ്ടാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയം നീട്ടി നൽകുന്നത്. പദ്ധതിപ്രകാരമുള്ള പണത്തിന്റെ 11-ാം ഗഡു കർഷകർക്ക് വിതരണം ചെയ്ത് കുറച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
ALSO READ: 7th Pay Commission : സർക്കാർ ജീവനക്കാരുടെ ഡിഎ ഉടൻ വർധിക്കും; ശമ്പളം 27,000 രൂപ വരെ ഉയർന്നേക്കും
ഇ-കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?
സ്റ്റെപ് 1 : പിഎം കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ സന്ദർശിക്കുക.
സ്റ്റെപ് 2 : ഹോംപേജിന്റെ വലത് വശത്തായി ഇ-കെവൈസി എന്ന ഓപ്ഷനുണ്ട്.
സ്റ്റെപ് 3 : നിങ്ങളുടെ ആധാർ കാർഡിന്റെ നമ്പറും, ക്യാപ്ടച്ച കോഡും നൽകി. സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യണം.
സ്റ്റെപ് 4: നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ നൽകണം.
സ്റ്റെപ് 5 : അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. അത് നൽകണം. ഇതോട് കൂടി നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാകും.
എന്നാൽ എന്തെങ്കിലും പ്രശനമുണ്ടെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി അന്വേഷിക്കണം. അടുത്തുള്ള സർവീസ് സെന്ററുകൾ മുഖേന ഓഫ്‌ലൈനായും പിഎം കിസാൻ സമ്മാൻ നിധി ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ കിസാൻ സമ്മാൻ നിധി അക്കൗണ്ടിന്റെ വിവരങ്ങളും, ആധാർ കാർഡുമായി സർവീസ് സെന്ററുകൾ സന്ദർശിച്ചാൽ മതി.
പിഎം കിസാൻ യോജന ടോൾ ഫ്രീ നമ്പർ: 011-24300606,
പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ: 155261
പ്രധാനമന്ത്രി കിസാൻ യോജന ഇമെയിൽ ഐഡി: ഇ-മെയിൽ ഐഡി: pmkisan-ict@gov.in
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...