FD Interest Rate: ഇന്ന് സുരക്ഷിത നിക്ഷേപത്തിൽ ഏറ്റവും മുന്‍പന്തിയിലാണ് സ്ഥിര നിക്ഷേപങ്ങള്‍ (Fixed Deposit). സാമാന്യം ഭേദപ്പെട്ട പലിശ നിരക്ക് ലഭിക്കുന്നതിനാല്‍ ആളുകള്‍ നിക്ഷേപം ലാഭകരവും സുരക്ഷിതവുമായി കണക്കാക്കുന്നു.
ഫെബ്രുവരി മാസത്തില്‍ RBI റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ വായ്പയ്ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്കില്‍ കാര്യമായ മാറ്റമാണ് ബാങ്കുകള്‍ വരുത്തിയിരിയ്ക്കുന്നത്. നിരവധി ബാങ്കുകള്‍ അടുത്തിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ചില ബാങ്കുകള്‍ നല്‍കുന്നത്. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നിരക്കും ബാങ്കുകള്‍ നല്‍കുന്നു. രാജ്യത്തെ ചില ബാങ്കുകള്‍ FD യ്ക്ക് 9% ലധികം പലിശ നൽകുന്നു. അത്തരം ചില ബാങ്കുകളെക്കുറിച്ച് അറിയാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് (Unity Small Finance Bank)
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് (SFB) സാധാരണ പൗരന്മാർക്ക് 9% വരെയും മുതിർന്ന പൗരന്മാർക്ക് 9.50% വരെയും സ്ഥിര നിക്ഷേപ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1001 ദിവസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 9.50% വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ പലിശ നിരക്കുകൾ 2023 ജൂൺ 14 മുതൽ ബാധകമാണ്.
ജന സ്മോൾ ഫിനാൻസ് ബാങ്ക് (Jana Small Finance Bank)
മുതിർന്ന പൗരന്മാർക്ക് 366 ദിവസം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലയളവിലെ സ്ഥിരനിക്ഷേപത്തിന് 9% വരെ പലിശ നിരക്ക് ജന സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് (Fincare Small Finance Bank)
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപ നിരക്കുകൾ 9.11 ശതമാനം വരെ വർദ്ധിപ്പിച്ചു. ബാങ്ക് സാധാരണക്കാർക്ക് 3 ശതമാനം മുതൽ 8.51 ശതമാനം വരെ FD പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 1000 ദിവസത്തെ കാലാവധിക്ക് 9.11 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ നിരക്കുകൾ 2023 മെയ് 25 മുതൽ പ്രാബല്യത്തിൽ വന്നിരിയ്ക്കുകയാണ്.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് (Equitas Small Finance Bank)
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 444 ദിവസവും 888 ദിവസവുമുള്ള കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് മുതിർന്ന പൗരന്മാർക്ക് 9 ശതമാനവും സാധാരണ പൗരന്മാർക്ക് 8.50 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിരക്കുകൾ 2023 ജൂൺ 5 മുതൽ പ്രാബല്യത്തിലാണ്.
ESAF സ്മോൾ ഫിനാൻസ് ബാങ്ക് (ESAF Small Finance Bank)
ESAF സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 2 വർഷം മുതൽ 3 വർഷം വരെയുള്ള കാലയളവിലേക്ക് 9% പലിശയും സാധാരണ പൗരന്മാർക്ക് 8.50% പലിശയും വാഗ്ദാനം ചെയ്യുന്നു. നിരക്കുകൾ 2023 ഏപ്രിൽ 14 മുതൽ പ്രാബല്യത്തിൽ വന്നു.
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് (Suryoday Small Finance Bank)
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തേക്ക് സ്ഥിര നിക്ഷേപ നിരക്ക് 9.60 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് 4.50% മുതൽ 9.60% വരെ FD പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 999 ദിവസത്തെ കാലാവധിക്ക് ബാങ്ക് 9% പലിശ നിരക്ക് നല്‍കുന്നു. 5 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് ബാങ്ക് 9.10% വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2023 ജൂൺ 1 മുതൽ പ്രാബല്യത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...