ZEEL-Sony Merger: സീ-സോണി ലയനത്തിന് കമ്പനി ലോ ട്രിബ്യൂണൽ അംഗീകാരം, ഓഹരി വിപണിയിൽ കുതിപ്പ്

Zee- Sony Merging: ലയന കരാറിന് അംഗീകാരം ലഭിച്ചതോടെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ (ZEEL) ഓഹരി ബിഎസ്ഇയിൽ 15 ശതമാനം ഉയർന്ന് 278.40 രൂപയിലെത്തി

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 04:58 PM IST
  • തങ്ങളുടെ ഡിജിറ്റൽ സാന്നിധ്യം വർദ്ധിപ്പിക്കാനും ലീനിയർ ടിവിയിൽ നിക്ഷേപം തുടരാനുമാണ് Zee ഉദ്ദേശിക്കുന്നത്
  • ലയനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ വിശദമായ പകർപ്പ് വെള്ളിയാഴ്ച അപ്‌ലോഡ് ചെയ്യും
  • ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിനോദ കമ്പനിയായായിരിക്കും ഇനി ഉണ്ടാവുക
ZEEL-Sony Merger: സീ-സോണി ലയനത്തിന് കമ്പനി ലോ ട്രിബ്യൂണൽ അംഗീകാരം, ഓഹരി വിപണിയിൽ കുതിപ്പ്

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും (ZEEL) സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയും (SPNI) തമ്മിലുള്ള മെഗാ ലയന കരാറിന് കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) അംഗീകാരം. ലയനത്തിനെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾ  തള്ളിക്കൊണ്ടാണ് ട്രിബ്യൂണലിൻറ നടപടി. ലയനം അഗീകരിച്ചതോടെ സീയുടെയും സോണിയും ചേർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിനോദ കമ്പനിയായായിരിക്കും ഇനി ഉണ്ടാവുക. ലയനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ വിശദമായ പകർപ്പ് വെള്ളിയാഴ്ച അപ്‌ലോഡ് ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 

ലയന കരാറിന് അംഗീകാരം ലഭിച്ചതോടെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ (ZEEL) ഓഹരി ബിഎസ്ഇയിൽ 15 ശതമാനം ഉയർന്ന് 278.40 രൂപയിലെത്തി.ഏകദേശം 2 ബില്യൺ ഡോളറാണ് ലയിച്ച സ്ഥാപനത്തിൻറെ വരുമാനം. ഇതൊരു ശുഭ സൂചനയായാണ് കാണുന്നത്.

അതേസമയം "ലയനത്തിന് അന്തിമരൂപം നൽകുന്നതിനിടയിലുണ്ടായ നിയമ തടസ്സങ്ങൾ നേരിട്ട Zee-ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സോണിയുമായുള്ള ലയനം, വിവിധ ഓഹരി ഉടമകൾക്ക് തങ്ങളുടെ വളർച്ചയും കാര്യക്ഷമതയും വളർത്താൻ  കഴിയുമെന്ന്," കമ്പനിക്ക് വേണ്ടി ഹാജരായ KS ലീഗൽ & അസോസിയേറ്റ്‌സിന്റെ മാനേജിംഗ് പാർട്ണർ സോനം ചന്ദ്വാനി പറഞ്ഞു.

ടെലിവിഷൻ രംഗത്ത് നിക്ഷേപം തുടരാൻ സീ

ടിവിക്കും ഡിജിറ്റലിനും സമീപഭാവിയിൽ ഉണ്ടാവാൻ പോകുന്ന വലിയ വിപണി കണക്കിലെടുത്ത്,  Zee തങ്ങളുടെ ഡിജിറ്റൽ സാന്നിധ്യം വർദ്ധിപ്പിക്കാനും ലീനിയർ ടിവിയിൽ നിക്ഷേപം തുടരാനുമാണ് ഉദ്ദേശിക്കുന്നത്. ലയനത്തോടെ ഇത് കൂടുതൽ ശക്തമാക്കാനാണ് സാധ്യത.

ബോർഡ് ഡയറക്ടറെ നോമിനേറ്റ് ചെയ്യാൻ സോണി 

ഇരു കമ്പനികളും ലയിക്കുന്നതോടെ ZEEL-ന്റെയും സോണിയുടെയും ടിവി ബിസിനസുകൾ, ഡിജിറ്റൽ അസറ്റുകൾ, പ്രൊഡക്ഷൻ  പ്രോഗ്രാം ലൈബ്രറികൾ എന്നിവയും ഒന്നാകും. ഇതുമായി ബന്ധപ്പെട്ട്, ZEEL ഉം SPNI (sony pictures network indi) ഉം തമ്മിൽ കരാർ ഒപ്പുവച്ചു കഴിഞ്ഞു. 

നിലവിലെ പ്രൊമോട്ടർ കുടുംബം ZEEL-ന് അതിന്റെ ഷെയർഹോൾഡിംഗ് 4 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും, ബോർഡിലെ മിക്ക ഡയറക്ടർമാരെയും നോമിനേറ്റ് ചെയ്യാൻ സോണി ഗ്രൂപ്പിനും അവകാശമുണ്ടാവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News