മീററ്റ്: ഉത്തർപ്രദേശിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യുപി ഹാപൂരിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ഹോട്ടലിലെത്തിച്ചത്. ഇവിടെ വെച്ച് മൂന്ന് പേർ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നാണ് പ്രതികളിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ മുഖ്യപ്രതിയെയും ഹോട്ടൽ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പ്രതികളിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ഹാപൂർ പോലീസ് സ്റ്റേഷനിലെത്തിക്കുകയും പരാതി നൽകുകയും ചെയ്തു.
ശനിയാഴ്ച രാവിലെയാണ് കുറ്റകൃത്യം നടന്നതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രാജ് കുമാർ അഗർവാൾ പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 376-ഡി (കൂട്ടബലാത്സംഗം), 307 (കൊലപാതകശ്രമം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), പോക്സോ നിയമത്തിലെ 5/6 എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും രാജ് കുമാർ അഗർവാൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.