96 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി; ഹവാല എന്ന് സംശയം

നിലമ്പൂർ പോലീസ് സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കാറിൻ്റെ പുറകുവശത്തെ സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ പെട്ടെന്നു കണ്ടു പിടിക്കാൻ കഴിയാത്ത വിധത്തിൽ 500 രൂപയുടെ കെട്ടുകളായാണ്  പണം സൂക്ഷിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 01:02 PM IST
  • നിലമ്പൂർ പോലീസ് സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്
  • സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ പെട്ടെന്നു കണ്ടു പിടിക്കാൻ കഴിയാത്ത വിധത്തിൽ ആയിരുന്നു
96 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി; ഹവാല എന്ന് സംശയം

നിലമ്പൂർ:  കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടികൂടി. കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീർ, എന്നയാളിൽ നിന്നാണ് മതിയായ രേഖകളില്ലാതെ 96,29500 രൂപ പിടികൂടിയത്.  ജില്ലാ പോലീസ് മേധാവി എസ്..സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ്
 
നിലമ്പൂർ പോലീസ് സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കാറിൻ്റെ പുറകുവശത്തെ സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ പെട്ടെന്നു കണ്ടു പിടിക്കാൻ കഴിയാത്ത വിധത്തിൽ 500 രൂപയുടെ കെട്ടുകളായാണ്  പണം സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടുകൾക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു.

പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഈഡി ക്കും റിപ്പോർട്ട് നൽകും. എ എസ്.ഐ കെ.അനിൽകുമാർ. SCPO .ടി .എം.ജംഷാദ്. സിപിഒമാരായ അനസ്.പി, പ്രിൻസ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പണം പിടിച്ചെടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News