)
തിരുവനന്തപുരം: കാട്ടാക്കടയിൽ സ്ത്രീയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ പ്ലാവൂർ വാർ'ഡിൽ മുതിയവിള, കാവുവിളയിൽ വാടകക്ക് താമസിക്കുന്ന പേരൂർക്കട, ഹാർവർപുരം സ്വദേശിനി 37 വയസുള്ള മായ മുരളിയെ ആണ് താമസിക്കുന്ന വീടിന് 100 മാറി സമീപ പുരയിടത്തിലെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 11.37 ഓടേ പുരയിടത്തിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് മൃദദേഹം കാണുന്നത്. തുടർനാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. 3 മാസമായി ഇവർ ഇവിടെ താമസിച്ചു വരുന്നതായി നാട്ടുകാർ പറഞ്ഞു. മായമുരളിയുടെ ഭർത്താവ് രജ്ഞിത് (31) ഇടയ്ക്ക് ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇയാളെ കാണാനില്ലന്ന് നാട്ടുകാർ പറയുന്നത്.
വെള്ളറടയീൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടി പോയി
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയീൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടി പോയി. വെള്ള സ്വദേശി അച്ചു എന്ന ബിനോയ് 21 ചാടിയത്. ഇയാൾ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രി വെള്ളറട സ്വദേശിയായ സുദേവൻ എന്ന ആളെ മർദ്ദിച്ച കേസിൽ പ്രതിയാണ്. അച്ചുവിനോടൊപ്പം ആക്രമണം നടത്തിയ മൂന്നുപേർക്കെതിരെ വെള്ളട പോലീസ് കേസെടുത്തിരുന്നു.
ഇതിൽ അനന്തു എന്നു പറയുന്ന ആൾ ഇപ്പോൾ റിമാൻഡിൽ ആണ്. വെള്ളറട സ്വദേശിയായ വിഷ്ണുവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുമ്പോൾ ആയിരുന്നു ബിനോയുടെ കസ്റ്റഡിയിൽ നിന്നുള്ള ഒളിച്ചോട്ടം. ഇയാൾക്ക് വേണ്ടിയും തിരച്ചിൽ ആരംഭിച്ചതായി വെള്ളറട പോലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പാണ് പാറശ്ശാല സ്റ്റേഷനിൽ നിന്ന് മിഥുൻ എന്ന അടിക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.