Crime News: വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിൽപന നടത്തിയ പ്രതി പിടിയിൽ

Crime News: ഹോസ്റ്റലിലെ ഏറ്റവും മുകളിലെ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ട് വച്ച ശേഷം വിദ്യാർത്ഥിനികൾക്ക് ഇയാൾ വിവരം നൽകും. ആവശ്യക്കാർ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെ വയ്ക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 09:18 PM IST
  • വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിൽപന നടത്തിയ പ്രതി പിടിയിൽ
  • പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അനിൽ കൃഷ്ണയാണ് പിടിയിലായത്
Crime News: വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിൽപന നടത്തിയ പ്രതി പിടിയിൽ

നെടുമങ്ങാട്: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിൽപനയ്ക്ക് ശ്രമിച്ചയാൾ അറസ്റ്റിൽ. പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അനിൽ കൃഷ്ണയാണ് പിടിയിലായത്. 

Also Read: Crime: ദമ്പതികൾ വിഷം കഴിച്ചു, ഭർത്താവ് മരിച്ചു

ഹോസ്റ്റലിൽ കടന്ന് ഏറ്റവും മുകളിലെ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ട് വച്ച ശേഷം വിദ്യാർത്ഥിനികൾക്ക് വിവരം നൽകും. ആവശ്യക്കാർ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെ വയ്ക്കും. രാത്രിയിൽ ഇയാൾ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയുമാണ് ചെയ്തിരുന്നത്.  ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്പും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 

Also Read: Gajalakshmi Rajyog: ഗജലക്ഷ്മി രാജ യോഗം ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി!

 

കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ഹോസ്റ്റലിൽ കടന്ന ഇയാളെ ജീവനക്കാർ തടഞ്ഞു വച്ചു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.  തുടർന്നാണ് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.  കഞ്ചാവ് ലഹരിയിൽ കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചതുൾപ്പെടെ ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറു കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News