Actress Attack Case : നടിയെ ആക്രമിച്ച കേസ്; സാധ്യതകൾ അല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷൻ പറയേണ്ടതെന്ന് വിചാരണ കോടതി

സാധ്യതകളെപ്പറ്റി അല്ല മറിച്ച് തെളിവുകളെ കുറിച്ചാണ് പ്രോസിക്യൂഷൻ സംസാരിക്കേണ്ടതെന്ന കോടതി

Written by - Zee Malayalam News Desk | Last Updated : May 12, 2022, 05:34 PM IST
  • ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തെളിവായ രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കുകയാണ് വേണ്ടത്.
  • അല്ലാതെ രേഖകൾ ഹാജരാക്കാതിരുന്നിട്ടു കോടതി ഹർജി പിടിച്ചു വയ്ക്കുന്നു എന്ന് പറയരുത്.
  • ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
Actress Attack Case : നടിയെ ആക്രമിച്ച കേസ്; സാധ്യതകൾ അല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷൻ പറയേണ്ടതെന്ന് വിചാരണ കോടതി

കൊച്ചി:  നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷനോട് മറുചോദ്യങ്ങളുടമായി വിചാരണക്കോടതി. വ്യക്തമായ തെളിവുകൾ ഹാജരാക്കാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞു. സാധ്യതകളെപ്പറ്റി അല്ല മറിച്ച് തെളിവുകളെ കുറിച്ചാണ് പ്രോസിക്യൂഷൻ സംസാരിക്കേണ്ടതെന്ന കോടതി കൂട്ടിച്ചേർത്തു.

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തെളിവായ രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കുകയാണ് വേണ്ടത്. അല്ലാതെ രേഖകൾ ഹാജരാക്കാതിരുന്നിട്ടു കോടതി ഹർജി പിടിച്ചു വയ്ക്കുന്നു എന്ന് പറയരുത്. ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. 

ALSO READ : Actress Attack Case : നടിയെ ആക്രമിച്ച കേസ്; അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

ഇല്ലെങ്കിൽ എന്തുകൊണ്ടൊണെന്നും അന്വേഷണ സംഘം വീണ്ടെടുത്ത ഫോൺ റെക്കോർഡുകൾ എങ്ങനെ പുറത്തുപോയെന്നും കോടതി പ്രോസിക്യൂഷനോടുള്ള ചോദ്യം തുടരുകയും ചെയ്തു. എന്നാൽ തങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്നും എങ്ങനെ പുറത്തു പോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ തുടർന്നും കോടതി പ്രോസിക്യൂഷനോട് ചോദ്യങ്ങൾ ഉന്നയിച്ചു. കോടതി ഹാജരാകാൻ ആവശ്യപ്പെട്ട പ്രോസിക്യൂഷന്റെ സാക്ഷികൾ ഓഫീസിൽ വന്നിട്ടില്ലേ? കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും ഉത്തമ ബോധ്യത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ALSO READ : Actress Attack Case : ശ്രീജിത്തിന്റെ സ്ഥലമാറ്റത്തിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി

അതിനിടയിൽ കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും തമ്മിൽ തർക്കമുണ്ടായി. അഭിഭാഷകർക്കെതിരെ ആരോപണമുന്നയിച്ചപ്പോഴായിരുന്നു തർക്കം രൂക്ഷമായത്. എന്നാൽ ഈ തർക്കത്തിനിടെയിൽ കോടതി നിശബ്ദത പാലിക്കുകയായിരുന്നു. തുടർന്ന് കേസ് മെയ്19 ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News