മന്ത്രവാദത്തിന്റെ പേരിൽ സ്വർണാഭരണവും, പണവും കവർന്നുവെന്ന ആരോപണം നിഷേധിച്ച് യുവതി

Witch Craft Fraud : ദുർമരണങ്ങൾ ഉൾപ്പെടെ നടക്കുന്ന വീട്ടിൽ പൂജ നടത്തി സ്വർണാഭരണങ്ങളും പണവും കവർന്ന വിദ്യ കടന്ന് കളയുകയായിരുന്നുവെന്നാണ് വിശ്വംഭരനും മകൾ വിനുതുവും ആരോപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 01:17 PM IST
  • വെള്ളയാണി സ്വദേശികളായ വിനുതുവും, അച്ഛൻ വിശ്വംഭരനുമാണ് കളിയിക്കവിള സ്വദേശിനിയായ വിദ്യയ്‌ക്കെതിരെ ആരോപണവുമായി മുന്നോട്ട് വന്നത്.
  • ദുർമരണങ്ങൾ ഉൾപ്പെടെ നടക്കുന്ന വീട്ടിൽ പൂജ നടത്തി സ്വർണാഭരണങ്ങളും പണവും കവർന്ന വിദ്യ കടന്ന് കളയുകയായിരുന്നുവെന്നാണ് വിശ്വംഭരനും മകൾ വിനുതുവും ആരോപിച്ചത്.
  • കുടുംബ സുഹൃത്തു കൂടിയായ വിനുതുവും, അമ്മ സുഗന്ധിയും കടം വീട്ടാൻ സ്വർണാഭരണം തൻറെ വീട്ടിൽ എത്തിച്ച് നൽകുകയായിരുന്നുവെന്നും വിദ്യ പറഞ്ഞു.
മന്ത്രവാദത്തിന്റെ പേരിൽ സ്വർണാഭരണവും, പണവും കവർന്നുവെന്ന  ആരോപണം നിഷേധിച്ച് യുവതി

വെള്ളയാണിയിൽ മന്ത്രവാദത്തിന്റെ പേരിൽ സ്വർണാഭരണവും, പണവും കവർന്നുവെന്ന ആരോപണത്തിന് പിന്നാലെ ഇത് നിഷേധിച്ച് യുവതി രംഗത്തെത്തി.  വെള്ളയാണി സ്വദേശികളായ വിനുതുവും, അച്ഛൻ വിശ്വംഭരനുമാണ്  കളിയിക്കവിള സ്വദേശിനിയായ വിദ്യയ്‌ക്കെതിരെ ആരോപണവുമായി മുന്നോട്ട് വന്നത്. ദുർമരണങ്ങൾ ഉൾപ്പെടെ നടക്കുന്ന വീട്ടിൽ പൂജ നടത്തി സ്വർണാഭരണങ്ങളും പണവും കവർന്ന വിദ്യ കടന്ന് കളയുകയായിരുന്നുവെന്നാണ് വിശ്വംഭരനും മകൾ വിനുതുവും ആരോപിച്ചത്.

ദുർമരണങ്ങൾ ഉൾപ്പെടെ നടക്കുന്ന തങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പൂജ നടത്തണമെന്നും, ദേവി പ്രീതിക്കായി സ്വർണാഭരണവും പണവും അലമാരയിൽ വച്ച് പൂട്ടണമെന്നും വിദ്യ പറഞ്ഞതായി ആണ് പാരാതിക്കാർ പറയുന്നത്. പൂജ്‌ ചടങ്ങുകൾ നടത്തിയതിന് ശേഷം അലമാരയിൽ വച്ച് പൂട്ടിയ സ്വർണാഭരണങ്ങളും പണവും എടുത്ത് വിദ്യ കടന്ന് കളയുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു. എന്നാൽ ഇവരുടെ വീട്ടിൽ താൻ അങ്ങനെയൊരു പൂജയെ ചെയ്തിട്ടില്ലെന്നാണ് വിദ്യ പറയുന്നത്.

ALSO READ: Ariyippu Movie: കുഞ്ചാക്കോ ബോബന്‍റെ 'അറിയിപ്പിന്' ഡയറക്ട് ഒടിടി റിലീസ്, എവിടെ, എപ്പോൾ കാണാം?

കുടുംബ സുഹൃത്തു കൂടിയായ വിനുതുവും, അമ്മ സുഗന്ധിയും കടം വീട്ടാൻ  സ്വർണാഭരണം തൻറെ വീട്ടിൽ എത്തിച്ച് നൽകുകയായിരുന്നുവെന്നും വിദ്യ പറഞ്ഞു. തന്റെ വീട്ടിൽ നിരവധി തവണ വിനുതുവും, അമ്മ സുഗന്ധിയും വന്നിട്ടുണ്ടെന്നും വിദ്യ പറഞ്ഞു. എന്നാൽ ഇവരുടെ വീട്ടിൽ താൻ ഒരു പ്രാവശ്യം മാത്രമാണ് പോയിട്ടുള്ളതെന്നും വിദ്യ വ്യക്തമാക്കി. വിനുതുവിൻറെ അലമാരയിൽ വച്ച് പൂജ നടത്തി ഒന്നരവർഷം കഴിഞ്ഞ ശേഷം താനും  കൂട്ടാളികളും ചേർന്ന് ആഭരണം അപഹരിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതം ആണെന്നും വിദ്യ പറഞ്ഞു.

ബാങ്ക് ലോക്കറിൽ നിന്നും വിനുതു സ്വർണ്ണം പിൻവലിച്ച തീയതിയും, താൻ പണയംവച്ച തീയതിയും പരിശോധിച്ചാൽ വ്യക്തമാകുമെന്നും വിദ്യ പറഞ്ഞു. തനിക്ക് നൽകിയ സ്വർണ്ണത്തിൽ ഇനി 10 പവൻ മാത്രമേ തിരികെ നൽകാനുള്ളൂ എന്നും ഇക്കാര്യം നേമം പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിദ്യ പറഞ്ഞു. തങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ ചേരിപ്പോരാണ്  ഈ അപവാദ പ്രചരണങ്ങൾക്ക് പിന്നിലെന്നും, ഗൂഢാലോചനയുടെ ഫലമായാണ് ഈ അപവാദപ്രചരണങ്ങൾ എന്നും വിദ്യ കൂട്ടിച്ചേർത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News