V Shivankutty: ആലുവ പീഡനം: കുട്ടിയുടെ മാതാപിതാക്കൾക്ക് നിയമസഹായം ഉറപ്പാക്കും ; വി ശിവൻകുട്ടി

V Shivankutty about Aluva Molestation: സംഭവം ഞെട്ടിക്കുന്നതാണെന്നും അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 03:39 PM IST
  • അതേസമയം പ്രതി പ്രദേശവാസി അല്ല എന്നും മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് എന്നുമാണ് സൂചന.
  • അച്ഛനമ്മമാർക്ക് ഒപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ ഇയാൾ എടുത്തുകൊണ്ടു പോവുകയായിരുന്നു എന്നാണ് നിഗമനം.
V Shivankutty: ആലുവ പീഡനം: കുട്ടിയുടെ മാതാപിതാക്കൾക്ക് നിയമസഹായം ഉറപ്പാക്കും ; വി ശിവൻകുട്ടി

എറണാകുളം: ആലുവയിൽ രാത്രി ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും. ബീഹാർ സ്വദേശികൾ ആണ് കുട്ടിയുടെ മാതാപിതാക്കൾ.

സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്നും ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ എസ് ഷാനവാസിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.നടന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കുറ്റവാളിറ്റി എതിരെ കനത്ത നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം രാത്രി 2:00 മണിയോടെയാണ് നാടിനെ നടത്തിയ സംഭവമുണ്ടായത്. അച്ഛനമ്മമാർക്ക് ഒപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ ഇയാൾ എടുത്തുകൊണ്ടു പോവുകയായിരുന്നു എന്നാണ് നിഗമനം.

ALSO READ: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ചു; പ്രതി നാട്ടുകാരൻ, തിരിച്ചറിഞ്ഞെന്ന് പോലീസ്

കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞതിൽ പിന്നാലെ മാതാപിതാക്കളും പ്രദേശത്തുള്ളവരും നടത്തിയ തിരച്ചിലിന് ഒടുവിലാണ് സമീപത്തുള്ള പാടത്തിൽ നിന്നും രക്തം കുളി രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയ കണ്ടെത്തുന്നത്. അതേസമയം പ്രതി പ്രദേശവാസി അല്ല എന്നും മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് എന്നുമാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News