Washington: ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ ദാരുണ കൊലപാതകത്തിന് പിന്നാലെ അമേരിക്കയില്‍ വീണ്ടും വംശഹത്യ... നീതിയ്ക്കായി നിലവിളിച്ച് കുടുംബം.
സ്വന്തം കാറില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടു വച്ചു വെന്ന കാരണത്തിനാണ് 48കാരനായ കറുത്തവര്‍ഗക്കാരനെ വെടിവച്ചു കൊന്നത്. അമേരിക്കയിലെ ടെന്നസിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് ഗ്രിഗറി ലിവിംഗ്സണ്‍ എന്ന മുന്‍ പോലിസ് ഉദ്ദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്‌തു.
ഇതൊരു വംശീയ അക്രമണമാണെന്നും കറുത്ത വര്‍ഗക്കാരനായതിനാല്‍ മാത്രമാണ് ആല്‍വിന്‍ മോട്ട്ലെ (Alvin Motley) കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചു.
ടെന്നസിലെ മെംഫിസിലുള്ള ക്രൊഗെര്‍ ഗ്യാസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ആല്‍വിന്‍ മോട്ട്ലെ ജൂനിയര്‍ എന്ന കറുത്ത വര്‍ഗക്കാരനായ യുവാവ് സഞ്ചരിച്ചിരുന്ന കാറില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നു. വെള്ളക്കാരനായ ഗ്രിഗറി ലിവിംഗ്സണ്‍ ഇത് ചോദ്യം ചെയ്ത് യുവാവിനോട് കയര്‍ത്തു സംസാരിച്ചു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ലിവിംഗ്സന്‍റെയടുത്തേക്ക് നടന്നുചെന്ന മോട്ട്ലെയെ അയാള്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
ആല്‍വിന്‍ മോട്ട്ലെ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. അതേസമയം, മുന്‍ പോലീസ് ഉദ്യോഗസ്ഥനും നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ലിവിംഗ്സണ് വെടിയുതിര്‍ക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല.
അതേസമയം, ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ ദാരുണ കൊലപാതകം വരുത്തിയ മുറിവ് ഉണങ്ങുന്നതിന് മുന്‍പാണ് മറ്റൊരു കറുത്ത വര്‍ഗക്കാരന്‍ കൂടി വെള്ളക്കാരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. ആല്‍വിന്‍ മോട്ട്ലെയുടെ മരണം ഏറെ പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.
Also Read: Suicide : ഭർതൃഗൃഹത്തിൽ 19-കാരി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹതയെന്ന് പെൺക്കുട്ടിയുടെ വീട്ടുകാർ
ആല്‍വിന്‍ മോട്ട്ലെക്ക് ഈ ദേശത്ത് ജീവിക്കാനും, ഗ്യാസ് സ്റ്റേഷനില്‍ നിന്നും ഗ്യാസ് നിറക്കുവാനും, പാട്ട് കേള്‍ക്കാനും എല്ലാ അവകാശവുമുണ്ട്, കാരണം ഇത് അമേരിക്കയാണ്. എത്ര ഉച്ചത്തില്‍ പാട്ടുവെച്ചാലും അതിന്‍റെ പേരില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ യുവാവിനെ കൊല്ലാന്‍ ആര്‍ക്കും അധികാരമില്ല", മോട്ട്ലെയുടെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രശസ്ത നിയമജ്ഞനുമായ ബെന്‍ ക്രംബ് പറഞ്ഞു.
അതേസമയം, തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും പിതാവ് ആല്‍വിന്‍ മോട്ട്ലെ സീനിയറും മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...