Drugs Seized: കോഴിക്കോട് വൻ ലഹരിവേട്ട; എട്ട് പേർ പിടിയിൽ, ഹാഷിഷും എംഡിഎംഎയും പിടികൂടി

അരക്കിലോ ഹാഷിഷും ആറ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു

Written by - Zee Malayalam News Desk | Last Updated : Aug 11, 2021, 07:47 PM IST
  • കോഴിക്കോട് നഗരത്തിലെ ഹാഫ് മൂണ്‍ എന്ന ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്
  • പിറന്നാൾ ദിന പാർട്ടി നടത്താനെന്ന പേരിലാണ് ഇവർ മുറികൾ ബുക്ക് ചെയ്തത്
  • നടക്കാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലും എംഡിഎംഎയും പിടികൂടിയത്
  • വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
Drugs Seized: കോഴിക്കോട് വൻ ലഹരിവേട്ട; എട്ട് പേർ പിടിയിൽ, ഹാഷിഷും എംഡിഎംഎയും പിടികൂടി

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ലഹരിപാർട്ടി (Drugs Party) നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. എട്ട് പേരാണ് മാവൂർ റോഡിലെ ലോഡ്ജില്‍ നിന്നും അറസ്റ്റിലായത്. ഇവരില്‍ നിന്നും അരക്കിലോ ഹാഷിഷും ആറ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി മനോജ്, വെങ്ങാലി സ്വദേശി അഭി, ബേപ്പൂര്‍ സ്വദേശി മുഹമ്മദ് നിഷാം, പെരുമണ്ണ സ്വദേശി അര്‍ജുന്‍, മാങ്കാവ് സ്വദേശി തന്‍വീര്‍ അജ്മല്‍, എലത്തൂര്‍ സ്വദേശി അഭിജിത്, പെരുവയല്‍ സ്വദേശി അര്‍ഷാദ്, മലപ്പുറം മേലാറ്റൂര്‍ സ്വദേശിനി ജസീന എന്നിവരെയാണ് നടക്കാവ് പൊലീസ് (Police) അറസ്റ്റ് ചെയ്തത്.

കോഴിക്കോട് നഗരത്തിലെ ഹാഫ് മൂണ്‍ എന്ന ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിറന്നാൾ ദിന പാർട്ടി നടത്താനെന്ന പേരിലാണ് ദിവസങ്ങൾക്ക് മുമ്പ് മാവൂർ റോഡിലെ സ്വകാര്യ ലോഡ്ജില്‍ ഇവർ മൂന്ന് മുറികൾ ബുക്ക് ചെയ്തത്. സംശയം തോന്നി ഉച്ചയോടെ നടക്കാവ് പൊലീസ്, ലോഡ്ജിലെത്തി നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലും എംഡിഎംഎയും (MDMA) പിടികൂടിയത്. വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: Dollar smuggling case: മുഖ്യമന്ത്രിക്ക് കൈമാറാനായി പണം കൊണ്ടുപോയെന്ന് സരിത്തിന്റെ മൊഴി

ഇവരെ കൂടാതെ നിരവധി യുവാക്കളും യുവതികളും കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ്ജില്‍ വന്നുപോയിരുന്നതായും പൊലീസ് പറഞ്ഞു. ഇവരെകുറിച്ചും അന്വേഷണം ആരംഭിച്ചതായി നടക്കാവ് എസ് ഐ കൈലാസ് നാഥ് പറഞ്ഞു. പിടികൂടിയ സംഘത്തിൽ കള്ളകടത്ത് സ്വര്‍ണ്ണം കവരുന്ന സംഘത്തില്‍പ്പെട്ട ആളും ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി നടത്തിയ ആഘോഷ പരിപാടിയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം തുടങ്ങി. എന്നാല്‍ പൊലീസ് തങ്ങളെ കള്ള കേസില്‍ കുടുക്കിയതാണെന്നാണ് പിടിയിലായവരുടെ ആരോപണം.

പിടിയിലായ സംഘത്തിലുള്ള അര്‍ഷാദ് കള്ളക്കടത്ത് സ്വര്‍ണം (Gold smuggling) കവരുന്ന സംഘത്തില്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണം കവര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ മുന്‍പ് സ്വര്‍ണ്ണകടത്ത് സംഘം തട്ടിക്കൊണ്ടു പോയിരുന്നു. പിടിയിലായ അഭി കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറി ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News