പാലക്കാട്: പാലക്കാട് ആർഎസ്എസ് (RSS) പ്രവർത്തകൻ സഞ്ജിതിന്റെ (Sanjith) കൊലപാതകത്തിൽ (Murder) ഒരു പ്രതികൂടി പിടിയിലായി. കൃത്യം നിർവഹിച്ച ശേഷം പ്രതികളെ (Accused) രക്ഷപെടാൻ സഹായിച്ചയാളാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. അറസ്റ്റിലായത് ഒറ്റപ്പാലം സ്വദേശിയായ പോപ്പുലർ ഫ്രണ്ട് (Popular Front) പ്രവർത്തകനാണ്. നേരത്തെ വെട്ടേറ്റ എസ്ഡിപിഐ (SDPI) പ്രവർത്തകൻ സക്കീർ ഹുസൈന്റെ ബന്ധുകൂടിയാണ് ഇയാൾ. ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
കേസിൽ രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിൽ എട്ട് പേർക്ക് നേരിട്ട് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. സഞ്ജിത്തിനെ അഞ്ച് പേർ ചേർന്ന് കൊലപ്പെടുത്തിയെന്നും മൂന്ന് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നും ആദ്യം പിടിയിലായ പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.
രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടന്ന നവംബർ 15ന് രാവിലെ 7 മണിക്ക് അഞ്ച് പ്രതികളും ഒരുമിച്ച് കാറിൽ കയറി. പിന്നീട് 8.45 വരെ സഞ്ജിത്തിനായി കാത്തിരുന്നാണ് കൃത്യം നടപ്പാക്കിയത്.
കേസിലെ പ്രതികൾ (Accused) ബുധനാഴ്ച കോടതിയിൽ (Court) നേരിട്ട് ഹാജരാകുമെന്ന അഭ്യൂഹത്തെത്തുടർന്ന് കോടതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ അറങ്ങേറിയിരുന്നു. പാലക്കാട് (Palakkad), ചിറ്റൂർ, ഒറ്റപ്പാലം കോടതിപരിസരത്താണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. കീഴടങ്ങാനെത്തുന്ന പ്രതികളെ പിടികൂടാൻ കോടതി പരിസരത്ത് തമ്പടിച്ച പൊലീസിന് (Police) രാത്രിയായിട്ടും പ്രതികളെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...