Crime News: ഓട്ടോ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം; ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ​ഗുരുതരം

Crime News: ജീവൻ്റെ സുഹൃത്തിൻ്റെ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 6, 2024, 03:54 PM IST
  • ഓട്ടോ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം
  • ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ​ഗുരുതരം
  • സംഭവം നടന്നത് ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു
Crime News: ഓട്ടോ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം; ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ​ഗുരുതരം

പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റതായി റിപ്പോർട്ട്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. 

Also Read:  കൊച്ചി സ്മാർട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

സംഭവം നടന്നത് ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു.  ജീവൻ്റെ സുഹൃത്തിൻ്റെ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിരിച്ചുണ്ടായ കല്ലേറിൽ അയൽവാസികളായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

Also Read: 9 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും സ്ഥാനക്കയറ്റവും പ്രശസ്തിയും

കഴുത്തിൽ വെട്ടേറ്റ കുമാരന്റെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്, ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. രതീഷും രമേഷും ചേർന്നാണ് വീടുകയറി ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള രമേഷിനെ കസ്റ്റഡിയിലെടുക്കുമെന്ന് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News