Accident In Kochi Smart City: കൊച്ചി സ്മാർട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

Accident In Kochi Smart City:  രാവിലെ പത്ത് മണിയോടു കൂടിയാണ് അപകടം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. 

Written by - Ajitha Kumari | Last Updated : May 6, 2024, 01:28 PM IST
  • സ്മാര്‍ട് സിറ്റിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
  • ബിഹാര്‍ സ്വദേശി ഉത്തമാണ് മരിച്ചത്
Accident In Kochi Smart City: കൊച്ചി സ്മാർട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കൊച്ചി: സ്മാര്‍ട് സിറ്റിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി ഉത്തമാണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മ്മിച്ച താത്കാലിക ഇരുമ്പ് ഗോവണി തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.  

Also Read: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി

അപകടത്തില്‍ ഉത്തമിനുണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്.  ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  രാവിലെ പത്ത് മണിയോടു കൂടിയാണ് അപകടം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല.  

Also Read: ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേര്‍ നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളിയേയും രക്ഷപ്പെടുത്തിയിരുന്നു. കെട്ടിടത്തിന് പുറത്തുള്ള പ്ലാസ്റ്ററിങ് അടക്കമുള്ള എക്സ്റ്റീരിയര്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. 

Also Read: 4 ദിവസങ്ങൾക്ക് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപാരധനം ഒപ്പം പുരോഗതിയും!

പെയിന്റിങ് ജോലികള്‍ക്ക് വേണ്ടിയാണ് താത്കാലിക ഗോവണി നിര്‍മിച്ചിരുന്നത്. ഈ ഗോവണിയില്‍ പത്തുപേരോളം നിന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ രണ്ടുപേരെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സും പോലീസും മറ്റ് ജോലിക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News