ബിസിനസിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ അച്ഛൻ മകനെ തീകൊളുത്തി കൊന്നു. ബെംഗളൂരു വാൽമീകി നഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസിലെ കണക്കുകൾ കൃത്യമാകാത്തതിന്റെ പേരിലാണ് കൊലപാതകം. മകൻ അർപിതിനെ അച്ഛൻ സുരേന്ദ്ര തീകൊളുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ ഒന്നിനാണ് സംഭവം നടക്കുന്നത്.
ഒരു കെട്ടിടത്തിൽ നിന്നും അർപിത് പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ സുരേന്ദ്രയും പുറത്തേക്ക് വന്നു. ഇവർ തമ്മിൽ വാക്ക് തർക്കവും നടക്കുന്നുണ്ട്. ഇതിനിടെ സുരേന്ദ്ര തീപ്പെട്ടി കത്തിച്ച് മകന്റെ നേരെ എറിയുകയായിരുന്നു. ശരീരത്തിൽ തീപിടിച്ച് കൊണ്ട് ഓടിയ അർപിതിനെ പിന്നീട് നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ ഇയാൾ ചികിത്സയിലിരിക്കെ മരിച്ചു.
A shocking incident has come to light from Bengaluru where a father set his son on fire. The incident is said to have happened on April 1st.
Surendra, a businessman & resident of #Bengaluru set his son Arpit on fire over financial issues.#Karnataka #Bangalore #DisturbingVisuals pic.twitter.com/c7A178RyoU
— Safa (@SafaSpeaks) April 7, 2022
അയൽക്കാരന്റെ പരാതിയിലാണ് സുരേന്ദ്രയ്ക്കെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA