ഇടുക്കി: പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്നും പകൽ ഏലക്ക മോഷ്ടിച്ച്, മറ്റൊരു കടയിൽ വിറ്റ സ്ത്രീ അറസ്റ്റിൽ. ഇടുക്കി ഉടുമ്പഞ്ചോല മണതോട് സ്വദേശി റാണിയാണ് അറസ്റ്റിലായത്. നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് റാണി 18 അര കിലോഗ്രാം ഏലക്ക മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ റോയൽ സ്പൈസസിൽ ആണ് മോഷണം നടന്നത്. ഉച്ചയോടെ സ്ഥാപന ഉടമ, കടയുടെ ഷട്ടർ പകുതി താഴ്ത്തിയ ശേഷം പള്ളിയിൽ പോയിരുന്നു. ഈ സമയമാണ് റാണി മോഷണം. നടത്തിയത്. കടയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 18 അര കിലോ ഏലക്ക എടുത്ത ഇവർ തൊട്ടടുത്തുള്ള മറ്റൊരു കടയിൽ 27000 രൂപയ്ക് വിറ്റു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നെടുംകണ്ടം പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.