FIFA World Cup: അതിരുവിട്ട് ലോകകപ്പ് ആവേശം; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

World Cup celebration: കണ്ണൂർ പള്ളിയാന്‍മൂലയിലാണ് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം.

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 10:06 AM IST
  • ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീന ജയിച്ചതിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്
  • ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം
  • നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഈ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു
  • എന്നാല്‍ അന്ന് സംഘർഷത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല
FIFA World Cup: അതിരുവിട്ട് ലോകകപ്പ് ആവേശം; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂരിൽ ഫുട്ബോൾ ലോകകപ്പിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ​ഗുരുതരം. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇതിൽ അനുരാ​ഗിന്റെ ആരോ​ഗ്യനില ​ഗുരുതരമാണ്.  സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തു. പള്ളിയാന്‍മൂലയിലാണ് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം.

ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീന ജയിച്ചതിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.  ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഈ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് സംഘർഷത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

ALSO READ: FIFA World Cup 2022 : 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് റൊസാരിയോ തെരുവിലേക്ക്; ഫുട്ബോളിലെ യൂറോപ്യൻ ആധിപത്യത്തിന് തടയിട്ട് മെസിയും സംഘവും

ഇത്തവണ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആക്രമണം നടത്തിയവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News