Sree Padhmanabhabha Swamy Temple: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ യുവതിയെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി

 employee tried to insult a young woman in Sripadmanabha Swamy temple:  യുവതി സ്റ്റേഷനില് നേരിട്ടെത്തി പരാതി നല്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 05:25 PM IST
  • സംഭവത്തിൽ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
  • തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
  • ദർശനത്തിനായി എത്തിയപ്പോഴാണ് സംഭവം നടന്നത്.
Sree Padhmanabhabha Swamy Temple: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ യുവതിയെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍വെച്ച് ക്ഷേത്രം ജീവനക്കാരൻ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ദർശനത്തിനായി എത്തിയപ്പോഴാണ് സംഭവം നടന്നത്. ശ്രീ കോവിലിന് സമീപത്ത് വെച്ച് തന്റെ ശരീരത്തിൽ സ്പർശിച്ച അപമാനിക്കാനായി ശ്രമിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. അതേസമയം സ്ത്രീ നിയന്ത്രിത മെഖലയിലേക്ക് കടക്കാനായി ശ്രമിച്ചപ്പോൾ താൻ തടയാനായി ശ്രമിച്ചതാണെന്നാണ് ക്ഷേത്രം ജീവനക്കാരന്റെ വിശധീകരണം. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളുള്ളതിനാല്‍ ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ALSO READ: കട അടിച്ച് തകർത്തു; ആക്രമണം കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. വാടനപ്പിള്ളി സ്വദേശി രഞ്ജിത്തിനെ (29)യാണ്‌ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയെ വിവാഹ വാ​ഗ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് വ്യത്യസ്ഥ കേസുകളിലായി കുന്നംകുളം ഫാസ്റ്റ്‌ ട്രാക്‌ സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത് 2016 ഏപ്രിൽ14നും, ഏപ്രിൽ 24നുമാണ്‌. പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽമുറിയിലെത്തിച്ച്‌ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പാവറട്ടി പോലീസ്‌ രജിസ്റ്റർ ചെയ്ത കേസിലും, വാടാനപ്പിള്ളിയിലെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മുളങ്കുന്നത്ത്‌ കാവിലെ ലോഡ്ജ്‌ മുറിയിൽ വച്ച്‌ പീഡിപ്പിച്ചെന്ന പരാതിയിൽ വാടാനപ്പിള്ളി പോലീസ്‌ രജിസ്റ്റർ ചെയ്ത കേസിലുമാണ്‌ വിധി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News