Crime: തൃശൂരിൽ ബ്ലേഡ് കൊണ്ട് ആക്രമണം; മൂന്ന് പേർക്ക് പരിക്ക്, പ്രതി പിടിയിൽ

Blade Attack in Thrissur: ഷാപ്പിൽ നിന്നും പോയ മൂന്ന് പേരെയാണ് ഹരി എന്നയാൾ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Dec 17, 2022, 04:38 PM IST
  • ആലപ്പുഴ സ്വദേശിയായ ഹരിയാണ് ആക്രമിച്ചത്.
  • ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ച് നേരത്തെ വാക്ക് തർക്കമുണ്ടായിരുന്നു.
  • ഇതിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം.
Crime: തൃശൂരിൽ ബ്ലേഡ് കൊണ്ട് ആക്രമണം; മൂന്ന് പേർക്ക് പരിക്ക്, പ്രതി പിടിയിൽ

തൃശൂര്‍: തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപിച്ചു. ആലപ്പുഴ സ്വദേശിയായ ഹരിയാണ് ആക്രമിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ച് നേരത്തെ വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം. ഷാപ്പിൽ നിന്നും പോയവർക്ക് നേരെയാണ് ഹരി ആക്രമണം നടത്തിയത്. തൃശ്ശൂര്‍ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഉച്ചയ്ക്കായിരുന്നു സംഭവം. 

അനിലിനും മുരളിക്കും മുഖത്ത് പരിക്കേറ്റു. നിഥിൻ്റെ കൈത്തണ്ടയിലാണ് മുറിവേറ്റത്. സാരമായി പരിക്കേറ്റ അനിലും മുരളിയും തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ ഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Murder: ഭാര്യയുടെ വസ്ത്രധാരണത്തിൽ വന്ന മാറ്റം പ്രകോപിപ്പിച്ചു; നടുറോഡിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിൽ ആണ് ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നത്. തക്കല സ്വദേശി എബനേസർ (35) ആണ് ഭാര്യ ജെബ പ്രിൻസയെ (31) കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ എബനേസർ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഉള്ള പ്രതിയെ പോലീസ് കസ്റ്റയിലെടുത്തു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

ഡ്രൈവറാണ് എബനേസർ. കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയായിരുന്നു ജെബ പ്രിൻസ. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോയ ജെബ പ്രിൻസയുടെ വസ്ത്രധാരണരീതിയിൽ വന്ന മാറ്റത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാൻ ജെബ പ്രിൻസയുടെ ബന്ധുക്കൾ നിരന്തരം ഇടപെട്ടിരുന്നു. ഇന്ന് കുടുംബ വീട്ടിൽ നിന്ന് ഇരുവരും തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാനായി യാത്ര ചെയ്യുന്നതിനിടയിൽ റോഡിൽ വച്ച് വീണ്ടും തർക്കമുണ്ടായി. 

Also Read: MDMA Seized: തിരുവനന്തപുരം ആറ്റിങ്ങലിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

 

പ്രകോപിതനായ എബനേസർ തന്റെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച അരിവാളുകൊണ്ട് ജെബ പ്രിൻസയെ വെട്ടി. പ്രിൻസയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും എബനേസർ രക്ഷപ്പെട്ടിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രിൻസ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തക്കല പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റിന് കൊണ്ടുപോയി. സംഭവത്തിൽ തക്കല പോലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News