Crime News : വർക്കലയിൽ കോളേജ് വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി എത്തിയ സംഘം മർദ്ദിച്ചു

Crime News Latest Updates : ശിവഗിരി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബികോം വിദ്യാർത്ഥികളായ നാല് പേർക്കാണ് മർദനമേറ്റത്.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 04:42 PM IST
  • ശിവഗിരിയിലെ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബികോം വിദ്യാർത്ഥികളായ നാല് പേർക്കാണ് മർദനമേറ്റത്.
  • ഇന്ന്, ഫെബ്രുവരി 16 രാവിലെ 11.45 ഓടെയാണ് ആക്രമണം ഉണ്ടായത്. വർക്കല പാലച്ചിറ ജംഗ്ഷനിൽ നിന്നും വർക്കല എസ്എൻ കോളേജ് റോഡിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
  • മാരകായുധങ്ങളുമായി ബൈക്കിലെത്തിയ 12 ഓളം പേരാണ് മർദ്ധിച്ചത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
Crime News : വർക്കലയിൽ കോളേജ് വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി  എത്തിയ സംഘം മർദ്ദിച്ചു

വർക്കലയിൽ കോളേജ് വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി  എത്തിയ പന്ത്രണ്ട് അംഗ സംഘം മർദ്ദിച്ചു. ശിവഗിരിയിലെ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബികോം വിദ്യാർത്ഥികളായ നാല് പേർക്കാണ് മർദനമേറ്റത്. ഇന്ന്, ഫെബ്രുവരി 16 രാവിലെ 11.45 ഓടെയാണ്  ആക്രമണം ഉണ്ടായത്. വർക്കല പാലച്ചിറ ജംഗ്ഷനിൽ നിന്നും വർക്കല എസ്എൻ കോളേജ് റോഡിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ 12 ഓളം പേരാണ്  മർദ്ധിച്ചത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് മർദ്ധിച്ചത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് വിദ്യാർത്ഥികൾ റോഡരികിൽ നിൽക്കുകയായിരുന്നു.    ആക്രമണത്തെ തുടർന്ന് പരിക്കേറ്റ അഖിൽ മുഹമ്മദ് , വിപിൻ, സിബിൻ , ആഷിക്  എന്നിവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കോളജിലെ തന്നെ ഇവരുടെ സുഹൃത്ത് ആയ അജ്മൽ എന്ന വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ പതിവായി ഇവരുടെ കോളജിൽ എത്താറുണ്ടായിരുന്നു എന്നാണ് ഈ വിദ്യാർത്ഥികൾ പറയുന്നത്. 

ALSO READ: Crime News: മറ്റൊരു സംഘത്തിനു ഷെജിൻ കൈമാറി; ആറംഗ സംഘം തട്ടിക്കൊണ്ടുപോയി, അവശനിലയിൽ പൊന്നാനിയിൽ- കേസിൻറെ ചുരുളഴിയുന്നു

ഇവരുടെ  സഹപാഠികളായ പെണ്സുഹൃത്തുക്കളെ ശല്യം ചെയ്യുന്ന രീതിയിൽ  ഇൻസ്റ്റാഗ്രാമിൽ അനാവശ്യ മെസ്സേജുകൾ അയക്കാറുണ്ടെന്നും ഇത് കോളജിൽ വച്ച് ചോദ്യം ചെയ്യുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അജ്മലും അജ്മലിന്റെ സുഹൃത്തുക്കളായ ഫാരീസ് , യാസീൻ എന്നിവരടങ്ങുന്ന സംഘമാണ് മാരകായുധങ്ങളുമായി തങ്ങളെ മർദ്ധിച്ചത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

യാസീൻ കൈയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നും , യാസീൻ കമ്പി പാരകൊണ്ട് തലയ്ക് അടിച്ചു എന്നും വിദ്യാർത്ഥികൾ പറയുന്നു.  തുടർന്ന് വിദ്യാർത്ഥികളെ തറയിൽ ഇട്ട് ചവിട്ടിയതായും വിദ്യാർത്ഥികൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളുടെ കയ്യിലും മുതുകിലും പരിക്കുകൾ ഉണ്ട്.

ഇവരുടെ വാട്‌സ്ആപ്പിൽ ഇവരെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയതായി അയച്ച മെസ്സേജുകളും പൊലീസിന് കൈമാറിയിട്ടുണ്ട് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.  പാലച്ചിറ, എസ്എൻ കോളേജ് റോഡിൽ വ്യാപകമായ രീതിയിൽ മയക്ക് മരുന്നുകൾ വിൽപ്പന നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ മയക്ക് മരുന്ന് വിൽപന സംഘത്തോടുള്ള പേടി കാരണം ആരും പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

 15000 തിലധികം വിദ്യാർത്ഥികൾ പഠനത്തിനായി എത്തുന്ന  പ്രദേശത്ത് പോലീസിന്റെയും ഏകസൈസിന്റെയും ഇടപെടൽ ഉണ്ടാകുന്നില്ലെന്നും പ്രദേശവാശികളുടെ ആക്ഷേപം ഉണ്ട്.  ഇന്ന് നടന്ന സംഭവം പോലും  മിന്നൽ വേഗത്തിൽ ആണ് നടന്നത് എന്നും കാര്യങ്ങൾ വ്യക്തമാകുന്നതിന് മുന്നേ തന്നെ അക്രമികൾ സ്ഥലം വിട്ടു എന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.  സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News