ടിക്കറ്റെടുക്കാൻ പറഞ്ഞു; യാത്രക്കാരൻ ബസിന്‍റെ ചില്ല് അടിച്ച് തകർത്തു

ബസിൽ ടിക്കറ്റ് എടുക്കാൻ പറഞ്ഞതിന് ബസിന്റെ ചില്ല് അടിച്ച് തകർത്തു. പാലോട് ഭരതന്നൂരിൽ മദ്യപിച്ച് എത്തിയ ആളാണ് പ്രൈവറ്റ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തത്. കണ്ടക്ടർ യാത്ര ചെയ്യുവാനായി ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതാണ് കാരണം ഭരതന്നൂർ സ്വദേശി പാപ്പാൻ രഞ്ജിത് ആണ് ബസിന്റെ ചില്ല്  ബസിലുണ്ടായിരുന്ന അടക്കട്ട എടുത്ത് ബസിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസ് അടിച്ച് തകർത്തത്. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 30, 2022, 03:37 PM IST
  • ഭരതന്നൂർ സ്വദേശി പാപ്പാൻ രഞ്ജിത് ആണ് ബസിന്റെ ചില്ല് ബസിലുണ്ടായിരുന്ന അടക്കട്ട എടുത്ത് ബസിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസ് അടിച്ച് തകർത്തത്.
  • ഓടി രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിതിനെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടി കൂടി പാങ്ങോട് പോലീസിൽ എല്പ്പിച്ചു.
  • ഭരതനൂർ ജംഗ്ഷനിൽ വച്ച് ബസ് നിറുത്തി രഞ്ജിത് ബസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ഗ്ലാസ് അടിച്ച് പൊട്ടിച്ചത്.
ടിക്കറ്റെടുക്കാൻ പറഞ്ഞു; യാത്രക്കാരൻ ബസിന്‍റെ ചില്ല് അടിച്ച് തകർത്തു

തിരുവനന്തപുരം: ബസിൽ ടിക്കറ്റ് എടുക്കാൻ പറഞ്ഞതിന് ബസിന്റെ ചില്ല് അടിച്ച് തകർത്തു. പാലോട് ഭരതന്നൂരിൽ മദ്യപിച്ച് എത്തിയ ആളാണ് പ്രൈവറ്റ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തത്. കണ്ടക്ടർ യാത്ര ചെയ്യുവാനായി ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതാണ് കാരണം ഭരതന്നൂർ സ്വദേശി പാപ്പാൻ രഞ്ജിത് ആണ് ബസിന്റെ ചില്ല്  ബസിലുണ്ടായിരുന്ന അടക്കട്ട എടുത്ത് ബസിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസ് അടിച്ച് തകർത്തത്. 

ഓടി രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിതിനെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടി കൂടി പാങ്ങോട് പോലീസിൽ എല്പ്പിച്ചു. രാവിലെ പാലോട് ഭാഗത്ത് പോകാൻ രഞ്ജിത് ബസിൽ കയറിയിട്ട് ടിക്കറ്റ് എടുത്തില്ല. തിരിച്ച് ഉച്ചക്ക് പാലോട് നിന്നും വീണ്ടും കയറി. അപ്പോൾ ടിക്കറ് എടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടപ്പോഴും ടിക്കറ്റ് എടുക്കില്ല പറഞ്ഞു.

Read Also: കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച; ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത് ബധിരയും മൂകയുമായ സ്ത്രീയുടെ ആഭരണങ്ങൾ

തുടർന്ന് ഭരതനൂർ ജംഗ്ഷനിൽ വച്ച് ബസ് നിറുത്തി രഞ്ജിത് ബസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ഗ്ലാസ് അടിച്ച് പൊട്ടിച്ചതെന്ന് കണ്ടക്ടർ രാജേഷ് പറഞ്ഞു. ബസിന്റെ മുൻവശത്ത് യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആർക്കും പരിക്ക് ഇല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News