Crime News : കുപ്രസിദ്ധ മോഷ്ടക്കൾ ആറ്റിങ്ങലിൽ പിടിയിൽ; നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവർ

ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സഫ്ന സലിം എന്നയാളുടെ വീട്ടിൽ നിന്നും 22 ലധികം പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്.   

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 04:36 PM IST
  • ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ എന്ന പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതികളായവരെയാണ് പിടികൂടിയത്.
  • കൊട്ടിയം പറക്കുളം ഷാൻ മൻസിലിൽ ഷൈനു(39), കൊട്ടിയം തഴുത്തല ഷമീർ മൻസിലിൽ അനിൽ(45) എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.
  • ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സഫ്ന സലിം എന്നയാളുടെ വീട്ടിൽ നിന്നും 22 ലധികം പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്.
Crime News : കുപ്രസിദ്ധ മോഷ്ടക്കൾ ആറ്റിങ്ങലിൽ പിടിയിൽ; നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവർ

നിരവധി മോഷണ കേസുകളിലെ പ്രതികളെ ആറ്റിങ്ങലിൽ നിന്ന് പിടികൂടി. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ എന്ന പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ  പ്രതികളായവരെയാണ് പിടികൂടിയത്. കൊട്ടിയം പറക്കുളം ഷാൻ മൻസിലിൽ ഷൈനു(39), കൊട്ടിയം തഴുത്തല ഷമീർ മൻസിലിൽ അനിൽ(45) എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.

ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സഫ്ന സലിം എന്നയാളുടെ വീട്ടിൽ നിന്നും 22 ലധികം പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ആറ്റിങ്ങൽ  വാളക്കാട് ബിവറേജിനു സമീപത്തു നിന്നുമാണ് പ്രതികൾ പിടിയിലായത്.

സ്ഥിരമായി വാളക്കാട് ബിവറേജിൽ പ്രതികൾ  സ്ഥിരമായി വരാറുണ്ട്. വാളക്കാട് തേരിമുക്ക് ജംഗ്ഷനിലുള്ള വീട് കഴിഞ്ഞ 4 ദിവസമായി അടഞ്ഞു കിടക്കുന്നതായും കഴിഞ്ഞ ഒരു മാസത്തിനകം വിവാഹം നടന്നതായും മനസിലാക്കിയാണ് പ്രതികൾ ഈ വീട്ടിൽ മോഷണം നടത്തിയത്. കൊട്ടിയം സ്വദേശികളായ പ്രതികളിൽ അനിൽ കുമാറിന്റെ അച്ഛൻ ശശിധരൻ ആറ്റിങ്ങൽ ഇളമ്പ സ്വദേശിയാണ്.  അനിൽ കുമാർ കുഞ്ഞമ്മയുടെ മകൾ ബിന്ദുവിന്റെ വീട്ടിൽ കഴിഞ്ഞ 3 കൊല്ലമായി ഇടയ്ക്കിടയ്ക്ക് വന്ന് താമസിക്കാറുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് മോഷണം നടത്തിയത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തൊണ്ടി മുതലുകൾ കണ്ടെടുക്കേണ്ടതായും മറ്റ് കേസുകളിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതായും ഉണ്ടെന്ന് പോലീസ് പറഞ്ഞു.  ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനു, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദ്, എസ്ഐമാരായ അഭിലാഷ്, അനൂപ്, എഎസ്ഐമാരായ രാജീവൻ, കിരൺകുമാർ, സിപിഒമാരായ റിയാസ്, രജിത്ത്, നിധിൻ, ഷാഡോ ടീം അംഗങ്ങളായ എഎസ് ദിലീപ്, സിപിഒമാരായ വിനീഷ്, സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News