തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ പ്രതിയാണ് മരിച്ചത്. കേസിൽ 4 യുവാക്കളെയാണ് തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.
ഈ സമയം ജഡ്ജികുന്നിലെത്തിയ ഒരു കുടുംബത്തിനെ പ്രതികൾ ചേർന്ന് തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ചെയ്തു. ഇവർക്കൊപ്പം വന്ന ഒരു പെണ്‍കുട്ടിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ന് കസ്റ്റിഡിയിലുണ്ടായിരുന്ന പ്രതികളിലൊരാൾക്ക് രാവിലെയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണം എന്നു ഡോക്ടർമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...