Arrest: പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കാൻ തോക്ക്; വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്

Delhi man arrested: തോക്ക് ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നാടൻ പിസ്റ്റളും രണ്ട് വെടിയുണ്ടകളുമായി ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 10:23 AM IST
  • ഡൽഹി പോലീസ് ശനിയാഴ്ച തെക്കൻ ഡൽഹിയിലെ നെബ് സറായിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്
  • സംഗം വിഹാർ സ്വദേശിയായ അനികേത് എന്ന ഇരുപത്തിയൊന്നുകാരനാണ് പ്രതിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു
Arrest: പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കാൻ തോക്ക്; വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്

ഡൽഹി: തോക്ക് ഉപയോ​ഗിച്ച് കേക്ക് മുറിച്ച് സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചയാൾ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് ജന്മദിനത്തിന് കേക്ക് മുറിക്കുന്നത് കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നാടൻ പിസ്റ്റളും രണ്ട് വെടിയുണ്ടകളുമായി ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഡൽഹി പോലീസ് ശനിയാഴ്ച തെക്കൻ ഡൽഹിയിലെ നെബ് സറായിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഗം വിഹാർ സ്വദേശിയായ അനികേത് എന്ന ഇരുപത്തിയൊന്നുകാരനാണ് പ്രതിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി പോലീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചു. “ഒരു യുവാവ് പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ, ഡൽഹി പോലീസ് പ്രതിക്കായി അന്വേഷണം നടത്തുകയും, നെബ് സറായിയിൽ നിന്ന് .315 ബോർ നാടൻ പിസ്റ്റളും രണ്ട് ലൈവ് റൗണ്ട് വെടിയുണ്ടകളും സഹിതം അറസ്റ്റ് ചെയ്യുകയും ചെയ്തു.“ ഡൽഹി പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ആംസ് ആക്ട് സെക്ഷൻ 25 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു യുവാവ് പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതോടെ,  പ്രതിയെ തിരിച്ചറിയുകയും നെബ് സറായിയിൽ നിന്ന് .315 ബോർ നാടൻ പിസ്റ്റളും രണ്ട് വെടിയുണ്ടകളും സഹിതം അറസ്റ്റ് ചെയ്യുകയും ചെയ്തു. ആംസ് ആക്ട് സെക്ഷൻ 25 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

വീഡിയോയിൽ, പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതിനിടയിൽ ഇയാൾ പിസ്റ്റൾ വീശുന്നതും ആളുകൾ 'ഹാപ്പി ബർത്ത്ഡേ' പാടുന്നതും കേൾക്കാം. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാനും യുവാക്കളെ സ്വാധീനിക്കാനും വേണ്ടിയാണ് അനികേത് വീഡിയോ റെക്കോർഡ് ചെയ്തതെന്ന് ഡൽഹി സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News