Delhi Palam Murder Case: ഡൽഹിയിൽ കൂട്ടക്കൊല; ഒരു കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു, കൊല നടത്തിയത് മകൻ

Palam Murder Case: ലഹരിക്കടിമയായ മകനാണ് കൂട്ടക്കൊല നടത്തിയതെന്നാണ് സൂചന. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേരാണ് കുത്തേറ്റ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 10:47 AM IST
  • ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി
  • ലഹരിക്കടിമയായ മകനാണ് കൂട്ടക്കൊല നടത്തിയതെന്നാണ് സൂചന
  • കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല
  • പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
Delhi Palam Murder Case: ഡൽഹിയിൽ കൂട്ടക്കൊല; ഒരു കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു, കൊല നടത്തിയത് മകൻ

ന്യൂഡൽഹി: ന്യൂഡൽഹിയിലെ പാലം മേഖലയിൽ കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി. ലഹരിക്കടിമയായ മകനാണ് കൂട്ടക്കൊല നടത്തിയതെന്നാണ് സൂചന. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേരാണ് കുത്തേറ്റ് മരിച്ചത്. ദിനേശ് കുമാർ (42), ഭാര്യ ദർശൻ സൈനി (40), അമ്മ ദീവാനോ ദേവി (75), മകൾ ഉർവശി (22) എന്നിവരാണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായ 25 കാരനായ കേശവ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ദിവസങ്ങൾക്ക് മുമ്പ് ഒരു ലഹരി പുനരധിവാസ കേന്ദ്രത്തിൽ നിന്ന് തിരിച്ചെത്തിയതായാണ് പോലീസ് പറയുന്നത്. മയക്കുമരുന്നിന് അടിമയായതിന് ശകാരിച്ചതിൽ പ്രകോപിതനായ പ്രതി മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News