ലഹരിമാഫിയ സംഘം തന്നെ കൊണ്ട് മയക്കുമരുന്ന് ഉപയോഗിക്കാൻ തന്നുവെന്നും മയക്കുമരുന്നു കാരിയറാക്കി ഉപയോഗിച്ചുവെന്നും വെളിപ്പെടുത്തി ഒമ്പതാം ക്ലാസുകാരി. ലഹരി മാഫിയ സംഘവുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നും വിദ്യാർത്ഥിനി പറഞ്ഞു. ആദ്യം തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ തരികയായിരുന്നുവെന്നും തുടർന്നാണ് കാരിയറാക്കി ഉപയോഗിച്ചതെന്നുമാണ് വിദ്യാർഥിനി വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥിനി കുറച്ച് നാളുകളായി മയക്കുമരുന്ന് ഉപയോഗിച്ച് വരികെയായിരുന്നു.
വിദ്യാർഥിനി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് കൈയിൽ ഉണ്ടായ മുറിവ് വിദ്യാർഥിനിയുടെ കൈയിൽ ഉണ്ടായിരുന്നു. ഇത് കണ്ട വീട്ടുക്കാർ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് . തന്റെ സ്കൂളിലെ മുൻ വിദ്യാർഥികളെയാണ് താൻ ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ടതെന്നും മയക്ക് മരുന്ന് നൽകിയതെന്നും വിദ്യാർഥിനി വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: Drugs Seized: കരുനാഗപ്പള്ളിയിൽ 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകി. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂളിലെ മുൻ വിദ്യാർഥികൾ ഉൾപ്പെടുന്ന മയക്കുമരുന്ന് സംഘം ആദ്യം വിദ്യാർഥിനിക്ക് സൗജന്യമായി മയക്കുമരുന്ന് നൽകുകയായിരുന്നു. തുടർന്നാണ് കാരിയർ ആകാൻ ആവശ്യപ്പെട്ടത്.
സ്കൂളിൽ നിരവധി വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. വിദ്യാർഥിയുടെ കൈയിലെ മുറിവ് ആദ്യ കണ്ടത് അധ്യാപകരാണ്. തുടർന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ആദ്യം പെൺകുട്ടിക്ക് ഏതെങ്കിലും മാനസിക പ്രശ്നം ആയിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഇതല്ല മായ്ക്ക് മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...